കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽഡിഎഫ് മാർച്ച്

കാഞ്ഞിരപ്പള്ളി : കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറത്തോട് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സിപിഐ എം പാറത്തോട് ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്‌ഘാടനം ചെയ്തു.
മുൻ നിയമസഭാംഗം കെ ജെ തോമസ്, സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാജേഷ്, തങ്കമ്മ ജോർജുകുട്ടി, പി കെ ബാലൻ , മാർട്ടിൻ തോമസ്,എൻ ജെ കുര്യാക്കോസ്, കെ റ്റി പ്രമദ്, അഡ്വ : സാജൻ കുന്നത്ത്, ഡയസ് കോക്കാട്ട്, ജോർജുകുട്ടി അഗസ്തി എം ടി ശേഖരൻ , ഉണ്ണിരാജ്, തോമസ് കട്ടയ്ക്കൻ , എം എം മുജീബ് എന്നിവർ സംസാരിച്ചു.

error: Content is protected !!