ലോട്ടറി ഒന്നാം സമ്മാനം ഒരു കോടി രൂപ തമ്പലക്കാട് ശോഭന വിറ്റ ടിക്കറ്റിന്..ഭാഗ്യവാൻ കാണാമറയത്ത്..

കാഞ്ഞിരപ്പള്ളി : ഇത്തവണത്തെ കേരള സംസ്ഥാന 50- 50 ലോട്ടറിയുടെ 134 മത് നറുക്കെടുപ്പിൽ കാഞ്ഞിരപ്പള്ളി പനമറ്റം സ്വദേശിനി ശോഭന തമ്പലക്കാട് ഷാപ്പ് പടിയിൽ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം. കാഞ്ഞിരപ്പള്ളി മീനാക്ഷി ലോട്ടറിയിൽ നിന്നും ടിക്കറ്റ് എടുത്ത് നടന്ന് വിൽപ്പന നടത്തുന്ന പനമറ്റം കൊറ്റാരത്ത് ശോഭനയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റ് വിറ്റത്. എഫ്. ഡ്യൂ ‘471230-ാം നമ്പർ ലോട്ടറി ഒന്നാം സമ്മാനം അടിച്ചത് ആർക്കാണെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

ഒരു കോടി ലഭിച്ച ഭാഗ്യവാൻ ആരെന്ന് തെരഞ്ഞെങ്കിലും ശോഭനയോട് ഭാഗ്യശാലി ഇതുവരെയും തുറന്നു പറഞ്ഞിട്ടില്ല.തന്റെ മക്കളായ അശ്വതിയെയും അരുന്ധതിയെയും പഠിപ്പിക്കുവാനായി ഏറെ വിഷമിക്കുന്ന ശോഭനയ്ക്ക് സമ്മാനത്തിന് വിൽപ്പനക്കാരന് ലഭിക്കുന്ന തുകയെങ്കിലും ലഭിച്ചിരുന്നെങ്കിൽ ആശ്വാസമായേനെ.

error: Content is protected !!