കുടിവെള്ളത്തിന് ദുർഗന്ധം; പരിശോധനയിൽ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
മുണ്ടക്കയം: മുണ്ടക്കയം ടൗണിനു സമീപം കിണറ്റിൽ പുരുഷന്റെത് എന്ന് തോന്നിക്കുന്ന അജ്ഞാത മൃതദേഹം കണ്ടെത്തി. മുണ്ടക്കയം ടൗണിന് സമീപം ഗാലക്സി തിയേറ്ററിന്റെ പുറകുവശത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം വെള്ളത്തിൽ കമഴ് ന്ന് കിടക്കുന്ന നിലയിലായിരുന്നു.
വാടകയ്ക്ക് നൽകിയിരുന്ന വീടിന് സമീപത്തെ കിണറിൽ നിന്നും രാവിലെ വെള്ളം പമ്പ് ചെയ്തപ്പോൾ ദുർഗന്ധം വമിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പോലീസിന്റെയും ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു. ഏകദേശം നാൽപത് വയസ് തോന്നിക്കുന്ന ആളുടേതാണ് മൃതദേഹമെന്ന് കരുതുന്നു. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു മൃതദേഹം മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല എന്നും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു