കാഞ്ഞിരപ്പള്ളി പട്ടണത്തിൽ എത്തുന്നവർക്ക് ഇനി ആ “ശങ്ക” വേണ്ട .. കാഞ്ഞിരപ്പള്ളിയിൽ ശൗചാലയ പ്രശ്‌നത്തിന് പരിഹാരമായി”ടേക്ക് എ ബ്രേക്കി”ന് തുടക്കമായി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപള്ളി നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ശൗചാലയ പ്രശ്‌നത്തിന് പരിഹാരമായി. ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചയാത്തിന്റെയും 15 ലക്ഷം രൂപ വീതം വിനിയോഗിച്ച് നിര്‍മിച്ച ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് തുറന്ന് നല്‍കി. ദേശിയപാതിയില്‍ നിന്ന് മണിമല റോഡിലേക്ക് തിരിയുന്ന ജംങ്ഷനിലാണ് വഴിയോര വിശ്രമകേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. തങ്കപ്പന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സുമി ഇസ്മായില്‍, സ്ഥിരം സമിതി അധ്യക്ഷരായ റിജോ വാളാന്തറ, ബിജു ചക്കാല, മഞ്ജു മാത്യു, സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷെമീം അഹമ്മദ്, പഞ്ചായത്ത് അംഗങ്ങ.ൾ എന്നിവ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം എസ് രഞ്ജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷന് എതിർ വശത്തായി പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഫിറ്റ്നസ് കേന്ദ്രം, ജനസേവന കേന്ദ്രം, ആധുനികരിച്ച ജനകീയ ഹോട്ടൽ എന്നിവയും ചീഫ് വിപ്പ് ഉദ്‌ഘാടനം ചെയ്തു.