നടന്നുപോകവേ സ്‌കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
എലിക്കുളം: നടന്നുപോകവേ സ്‌കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എലിക്കുളം ബാങ്ക്പടി പടികപ്പള്ളിൽ മോഹൻദാസ്(69) മരിച്ചു. പി.പി.റോഡിൽ എലിക്കുളം ബാങ്കുപടിക്കും മഞ്ചക്കുഴിക്കുമിടയിൽ മാർച്ച് 29-നുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പരേതരായ നീലകണ്ഠന്റെയും കാർത്ത്യായനിയുടെയും മകനാണ്. ഭാര്യ: പരേതയായ രാധാമണി, ആർപ്പൂക്കര കണ്ടത്തിൽ കുടുംബാംഗം. മക്കൾ: രാജ്‌മോഹൻ(ദുബായ്), രേവതി, രേഷ്മ. മരുമക്കൾ: രേണുകരാജ്(ദുബായ്), ജിനിഷ് തോമസ്(ജി മൊബൈൽ, പൈക), അരുൺരാജ്(പാലാ). സംസ്‌കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ നടന്നു .