മുണ്ടക്കയത്ത് 11 സ്ത്രീകൾക്ക് ഇടിമിന്നലേറ്റു.

മുണ്ടക്കയം : നാടിനെ നടുക്കി ഇടിമിന്നൽ താണ്ഡവം .. തൊഴിലുറപ്പ് ജോലിക്കിടെ ഇടിമിന്നലേറ്റ് 11 സ്ത്രീകൾക്കു പരുക്കേറ്റു . മുണ്ടക്കയം പഞ്ചായത്ത് അഞ്ചാം വാർഡ് കീച്ചൻപാറയിൽ ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.

രണ്ട് മണി മുതൽ തന്നെ പ്രദേശത്ത് മഴയു ടെ സാധ്യത ഉണ്ടായിരുന്നു. മൂന്ന് മണിയോടെ മഴ ചാറി തുടങ്ങി. ഇതോടെ പണിയുന്ന സ്ഥലത്ത് ഉണ്ടായിരുന്ന ചെറിയ ഷെഡിലേ ക്ക് തൊഴിലാളികൾ കയറിനിന്നു. 32 ആളുകളാണ് ഉണ്ടായിരുന്നത്. ആളുകൾ കുടി നിൽക്കുന്ന സമയത്ത് ഇടിമിന്നൽ ഉണ്ടാകുകയും തൊട്ടു പിന്നാലെ ഷെഡിന്റെ മുൻപിലേക്ക് വലിയ തീ ഗോളം വീഴുകയും ചെയ്തു. എന്ത് ചെയ്യണം എന്നറിയാതെ തൊഴിലാളികൾ സ്തംഭിച്ചു നിന്നു. . രണ്ട് പേർക്ക് ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു. പലരുടെയും ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ട്. മിന്നലിന്റെ ആഘാതത്തിൽ ഹൃദയ സംബന്ധമായി രണ്ട് ആളുകൾക്ക് കുഴപ്പമുണ്ടായി ഇവരെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
പരിക്കേറ്റവരെ മുണ്ടക്കയം സർക്കാർ ആശുപത്രിയിലും , കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പുതുപ്പറമ്പിൽ ഷീന നജ്മോൻ, മാമ്പറമ്പിൽ അനിതമ്മ വിജയൻ, ആഞ്ഞിലിമൂട്ടിൽ സുബി മനു, ആഞ്ഞിലിമൂട്ടിൽ ജോസിനി മാത്യു, ആഞ്ഞിലിമൂട്ടിൽ സിയാന ഷൈജു, പുത്തൻ പുരയ്ക്കൽ ശോഭ റോയ്, ഇടമ്പാടത്ത് അന്നമ്മ ആന്റണി എന്നിവർപരുക്കേറ്റവരിൽ ഉൾപ്പെടുന്നു.

error: Content is protected !!