ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം : കേരള കോൺഗ്രസ് (എം)

ഈരാറ്റുപേട്ട: രാഷ്ട്രീയ ലക്ഷ്യത്തോടെ ബിജെപി ഇപ്പോൾ കാണിക്കുന്ന ക്രൈസ്തവ സ്നേഹം കാപട്യം ആണെന്ന് കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം നേതൃയോഗം വിലയിരുത്തി. വഖഫ് ബില്ലിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തി ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഹീനതന്ത്രം ആണ് ബിജെപിയുടേത് എന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.

വഖഫ് ബിൽ പാസായാൽ മുനമ്പത്തെ പാവങ്ങൾക്ക് ഭൂമി കിട്ടുമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ കാപട്യം ക്രൈസ്തവ ന്യൂനപക്ഷം തിരിച്ചറിയും. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ച യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി.

ഏപ്രിൽ 9ന് കോട്ടയത്ത് നടക്കുന്ന കെ എം മാണിയുടെ അനുസ്മരണ ചടങ്ങ് ആയ കെ.എം മാണി സ്മൃതി സംഗമത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നും 500 പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിന് നിശ്ചയിച്ചു. ഏപ്രിൽ 29 ആം തീയതി കോട്ടയത്ത് നടക്കുന്ന മന്ത്രിസഭാ വാർഷിക സമ്മേളനത്തിൽ നിയോജകമണ്ഡലത്തിൽ നിന്നും 2000 പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ വാർഡ് തലം മുതൽ നിയോജകമണ്ഡലം തലം വരെ സമ്മേളനങ്ങൾ വിളിച്ചു ചേർക്കുന്നതിനും പാർട്ടിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിന് പ്രവർത്തന പരിപാടികൾ ആവിഷ്കരിക്കുന്നതിനും നിശ്ചയിച്ചു.

ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം, ബിനോ ചാലക്കുഴി, മണ്ഡലം പ്രസിഡന്റുമാരായ തോമസ് കട്ടയ്ക്കൽ, ബിജോയ് ജോസ്, തോമസ് മാണി, ദേവസ്യാച്ചൻ വാണിയപുരയ്ക്കൽ, ഔസേപ്പച്ചൻ കല്ലങ്ങാട്ട്, ജോഷി മൂഴിയാങ്കൽ, അഡ്വ:ജെയിംസ് വലിയവീട്ടിൽ, സാജു പുല്ലാട്ട്, നിയോജകമണ്ഡലം സെക്രട്ടറി ഡയസ് കോക്കാട്ട്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തോമസുകുട്ടി മുതുപുന്നയ്ക്കൽ, മിനി സാവിയോ,ജാൻസ് വയലിക്കുന്നേൽ, അഡ്വ:ജോബി ജോസ്,തങ്കച്ചൻ കാരക്കാട്, സണ്ണി വാവലാങ്കൽ, സണ്ണി വടക്കേമുളഞ്ഞനാൽ, വനിതാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് മോളി ദേവസ്യ വാഴപ്പനാടിയിൽ, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡണ്ട് അബേഷ് അലോഷ്യസ്, കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡണ്ട് ആന്റണി അറക്കപ്പറമ്പിൽ, കെ.എസ്.സി നിയോജകമണ്ഡലം പ്രസിഡണ്ട് ലിബിൻ ബിജോയ്‌ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!