യു ഡി എഫ് കാഞ്ഞിരപ്പള്ളിയിൽ രാപ്പകൽ സമരം നടത്തി.
കാഞ്ഞിരപ്പള്ളി: ബജറ്റ് വിഹിതവും പദ്ധതി വിഹിതവും വെട്ടിക്കുറച്ച് തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തികമായി തകർക്കുന്ന സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരേ യു.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പേട്ടക്കവലയിൽ നടത്തിയ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒൻപതു വര്‍ഷത്തെ ഭരണം കൊണ്ട് പ്രാദേശിക ഭരണകൂടങ്ങളെ വികസന മുരടിപ്പിലേക്ക് ഇടത് സർക്കാർ തള്ളിവിട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ ജോയി മുണ്ടാമ്പള്ളിയുടെ അധ്യക്ഷതയിൽ കൺവീനർ ബിജു പത്യാല, സെക്രട്ടറി നാസർ കോട്ടവാതിൽക്കൽ, യു ഡി എഫ് നേതാക്കളായ അഡ്വ.പി .എ .ഷെമീർ, പ്രൊഫ.റോണി.കെ.ബേബി, അഡ്വ.പി. ജീരാജ്, അഡ്വ.തോമസ് കുന്നപ്പള്ളി, വി.എസ് .അജ്മൽ ഖാൻ, അഡ്വ. സുനിൽ തേനമ്മാക്കൽ,പി.പി. ഇസ്മായിൽ, നിബു ഷൗക്കത്ത്, എം.കെ ഷെമീർ, കെ.എൻ നൈസാം, രഞ്ജു തോമസ്, ഒ.എം ഷാജി, നായിഫ് ഫൈസി, കെ.എസ് ഷിനാസ്, ബിനു കുന്നുംപുറം, റസിലി തേനംമ്മാക്കൽ, മാത്യു കുളങ്ങര, ദിലീപ് ചന്ദ്രൻ, രാജു തേക്കുംതോട്ടം, ഷെജി പാറക്കൽ, സെനിസ്ലാവോസ് വെട്ടിക്കാട്ട്, നെസീമ ഹാരിസ്, ഡാനി ജോസ്, ബ്ലെസി ബിനോയി, എം.പി രാജു, അൻവർഷാ കോനാട്ട് പറമ്പിൽ, എം.ഐ. നൗഷാദ്, സക്കീർ കട്ടുപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.