യു.ഡി.എഫിന്റെ നേതൃത്വത്തിൽ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

എരുമേലി : വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം മാത്രം നൽകി സർക്കാർ കൈയൊഴിയുകയാണെന്ന് മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കുറ്റപ്പെടുത്തി.
കാർഷിക മേഖലയിലെ വന്യമൃഗ ആക്രമണം തടയണമെന്നും ബഫർ സോൺ ഉൾപ്പടെയുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ രണ്ടാം ഘട്ടമായി  ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ  ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടിട്ടും ക്രിയാത്മകമായ ഒരു നടപടിയും സ്വീകരിക്കാത്ത സർക്കാർ നടപടി പ്രതിഷേധമാണ്.വനം വകുപ്പ് ഭരണം ഇത്രയേറെ വിമർശന വിധേയമായ ഒരു കാലഘട്ടം ഇതിനുമുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വന്യമൃഗ ശല്യത്തിനുള്ള ശാശ്വത പരിഹാരത്തിന് നടപടി സ്വീകരിക്കുക, കർഷകർക്ക് ദോഷകരമാകാത്ത രീതിയിൽ വനാതിർത്തി പുനർനിർണയിക്കുക, വന്യ മൃഗശല്യം കാരണമുള്ള കൃഷി നാശത്തിനും നഷ്ടങ്ങൾക്കും വിള ഇൻഷുറൻസ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു യു.ഡി.എഫ് രണ്ടാം ഘട്ടം സമരം നടത്തിയത്. സമരത്തിൻ്റെ ഒന്നാംഘട്ടമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ നേതൃത്വത്തിൽ മലയോര സംരക്ഷണ യാത്ര നടത്തിയിരുന്നു.

യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് അധ്യക്ഷതയിൽ മാണി.സി കാപ്പൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജോയി എബ്രഹാം എക്സ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ. സലീം, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്,  യു.ഡി.എഫ് നേതാക്കളായ ജെയ്സൺ ജോസഫ്, വി.എസ് അജ്മൽ ഖാൻ, കെ.ജെ.ജോസ് മോൻ, സാജു .എം .ഫിലിപ്പ്, തോമസ് കല്ലാടൻ, ജാൻസ് കുന്നപ്പള്ളി, പി.എം. സലിം,കെ.എഫ്, വർഗീസ്, ബഷീർ മൗലവി, റ്റി.ജോസഫ്, ജി ഗോപകുമാർ, പ്രകാശ് പുളിക്കൽ, അഡ്വ. പി.എ. ഷെമീർ,ബിനു മറ്റക്കര, അഡ്വ.പി.ജീരാജ്, മനോജ് തോമസ്,പ്രൊഫ. റോണി .കെ .ബേബി, പി.ഐ നൗഷാദ്, റാസി ചെറിയവല്ലം,  റോയി കപ്പലുമാക്കൽ, റെജി അമ്പാറ, ഷാനവാസ് പാഴൂർ പ്രൊഫ.സതീഷ് ചൊള്ളാനി , പി.എച്ച് നൗഷാദ്, പി.ഡി. ഉണ്ണി എന്നിവർ പ്രസംഗിച്ചു.

നേരത്തെ ബസ്‌ സ്റ്റാൻഡ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിന് ടോമി പുളിമാൻ തുണ്ടം ,പി പി. സിബിച്ചൻ, ജോയി പൂവത്തുങ്കൽ, സി. എ.തോമസ്, കെ .എസ് രാജു, ബിജു പത്യാല, റോയി തുരുത്തിയിൽ, സാലു പി.മാത്യു , അജിത അനിൽ, ജിജോ കാരക്കാട്ട്, സുനിൽ തേനംമ്മാക്കൽ,ഒ.എം. ഷാജി, വിജയമ്മ ബാബു, അനു ഷിജു,ഡാനി ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!