“ശ്രവണം 2025” കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് സൗജന്യ ഇയര്‍ഫോൺ വിതരണം നടത്തി

കാഞ്ഞിരപ്പളളി : സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും , അനാഥരുമായ വയോജനങ്ങളെ സംരക്ഷിക്കുന്നതിന് പ്രത്യേക കേന്ദ്രം അനുവദിക്കുമെന്നും, ആയതിന് ത്രിതല പഞ്ചാത്തുകളുടെ പിന്തുണയുണ്ടാവണമെന്നും അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. വയോജന വിശ്രമ കേന്ദ്രങ്ങളുടെ പരിപാല ചുമതല ത്രിതല പഞ്ചായത്തുകളെ ഏല്‍പ്പിക്കുമെന്നും എം.എല്‍.എ പറഞ്ഞു. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ “ശ്രവണം 2025” ന്‍റെ ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം,

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി മുഖ്യപ്രഭാഷണം നടത്തി. സ്ഥിരം സമതി ചെയര്‍മാന്‍മാരായ ഷക്കില മസീര്‍, ജയശ്രീ ഗോപിദാസ്, റ്റി.ജെ മോഹനന്‍ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റ്റി.എസ് ക്യഷ്ണകുമാര്‍ , അഡ്വ.സാജന്‍ കുന്നത്ത്,രത്നമ്മ രവീന്ദ്രന്‍ , പി.കെ പ്രദീപ്, സി.ഡി.പിഡഒ മിനി ജോസഫ്, ഗീത പി.കെ , ജോയിന്‍റ് ബി.ഡി.ഒ സിയാദ് റ്റി.ഇ , വനിതാ ക്ഷേമ ഓഫീസര്‍ പ്രശാന്ത്, പ്ലാന്‍ ക്ലര്‍ക്ക് ദീലിപ് കെ.ആര്‍, ക്ലര്‍ക്ക് അനന്തു മധൂ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.

രണ്ട് മാസം മുമ്പ് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിന്നും തിരഞ്ഞെടുത്ത് 122 ഗുണഭോക്താക്കള്‍ക്ക് 167 ഇയര്‍ഫോണുകള്‍ സൗജന്യമായി വിതരണം ചെയ്തു. 2024-25 വാര്‍ഷിക പദ്ധതിയില്‍ 13.40000 രൂപയാണ് “ശ്രവണം 2025” പദ്ധതിക്കായി ചിലവഴിച്ചത് . സര്‍ക്കാര്‍ ഏജന്‍സികളായ കെല്‍ട്രോണ്‍ ആണ് വിതരണം എറ്റെടുത്തിരിക്കുന്നത്. 1 വര്‍ഷ വാറന്‍റിയും മെഷിന് നല്‍കി വരുന്നു. തുടര്‍ന്ന് കോട്ടയം ജില്ലയില്‍ ശുചിത്വ കേരളം പദ്ധതിയില്‍ ജില്ലാതലത്തില്‍ ഓന്നമത് എത്തിയ ഗ്രീന്‍ നഗര്‍ റസിഡന്‍റ് അസോസിയേഷന്‍ ഭാരവഹികള്‍ക്ക് ജില്ലാ തല അവാര്‍ഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് ഭാരവാഹികളായ പഞ്ചായത്ത് മെമ്പര്‍ ജോണികുട്ടി മഠത്തിനക്കത്തിനും, ഷാജി പാടിക്കനും, നാസര്‍ മുണ്ടക്കയത്തിനും നല്‍കി ആദരിച്ചു.

error: Content is protected !!