സി.പി.ഐ ലോക്കൽ സമ്മേളനവും വീടിന്റെ താക്കോൽ ദാനവും
മണിമല: സി.പി.ഐ മണിമല ലോക്കൽ സമ്മേളനം പൊന്തൻപുഴയിൽ നടന്നു . പൊതുസമ്മേളനം മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ഷാജി അരമാനയുടെ കുടുംബത്തിന് സി.പി.ഐ മണിമല ലോക്കൽ കമ്മറ്റി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ മന്ത്രി ചിഞ്ചുറാണി കുടുംബാങ്ങൾക്ക് കൈമാറി.
സംഘാടക സമിതി പ്രസിഡന്റ് എസ്. ബിജു അധ്യക്ഷനായിരുന്നു . ലോക്കൽ സെക്രട്ടറി ശരത് മണിമല റിപ്പോർട്ട് അവതരിപ്പിച്ചു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കാംകോ ചെയർമാനുമായ സി .കെ .ശശിധരൻ ആദരിച്ചു. യോഗത്തിൽ സി.പി.ഐ സംസ്ഥാന സമിതി അംഗം ഒ.പി. എ സലാം,ജിലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ എന്നിവർ ഹരിത കർമ്മ സേന അംഗങ്ങളെ ആദരിച്ചു ,
എൻ. എസ്. എസ്. കരയോഗം ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി അഡ്വ. വി. ബി. ബിനു ഉദ്ഘാടനം ചെയ്തു,സംസ്ഥാന സമിതി അംഗവും പ്ലാന്റേഷൻ കോർപറേഷൻ ചെയർമാനുമായ ഒ.പി.എ സലാം, മണ്ഡലം സെക്രട്ടറി അഡ്വ. എം എ ഷാജി, സംഘടാക സമിതി സെക്രട്ടറി ശരത് മണിമല,രാജൻ ചെറുകപ്പള്ളി,അജി കരുവാക്കൽ,സുരേഷ് .കെ. ഗോപാൽ,സി. ജി. ജ്യോതിരാജ് ,കെ .കെ. തങ്കപ്പൻ എന്നിവർ സംസാരിച്ചു, ലോക്കൽ സെക്രട്ടറിയായി പി.കെ.സാമിനെ തിരഞ്ഞെടുത്തു.