ഗുരുശിഷ്യ ബന്ധത്തിന്റെ ഉദാത്തമായ മാതൃകയായി SAPS പ്രിൻസിപ്പാൾ ഫാ. ആന്റണി തോക്കനാട്ട്.
സ്നേഹത്തിന്റെ, സന്തോഷത്തിന്റെ, വാത്സല്യത്തിന്റെ, കരുതലിന്റെ , പ്രചോദനത്തിന്റെ, സൗഹൃദത്തിന്റെ അതിമനോഹര നിമിഷങ്ങൾക്കാണ് കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂൾ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് .
സ്‌കൂളിന്റെ റൂബി ജൂബിലിയോട് അനുബന്ധിച്ച് SAPS അലുമിനി അസ്സോസിയേഷൻ സംഘടിപ്പിച്ച, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ഡോക്ടർമാർ നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുവാനായി എത്തിയ ഡോക്ടർമാർ, തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഗുരുവായ തോക്കനാട്ട് അച്ചനൊപ്പം അവരുടെ സന്തോഷങ്ങൾ പങ്കുവച്ചു . രണ്ട് പതിറ്റാണ്ട് മുൻപിൽ പാസ്സ് ഔട്ട് ആയി പോയ കുട്ടികളുടെ പോലും സ്വകാര്യ വിശേഷങ്ങൾ ഓർത്തുവയ്ക്കുന്ന ഫാ. ആന്റണി തോക്കനാട്ട്, ഒരു പിതാവ് മക്കളെ ചേർത്തു നിർത്തുന്നതു പോലെ, അവരെ വാത്സല്യത്തോടെ ചേർത്ത് നിർത്തുന്ന ആ മനോഹര കാഴ്ച ഇവിടെ കാണുക.. തങ്ങളുടെ സ്‌കൂൾ പഠനകാലത്ത്, മാതാപിതാക്കളെപോലെ തങ്ങളെ കരുതലോടെ ചേർത്തുപിടിച്ചു , ഉന്നത വിജയം നേടുവാൻ സഹായിച്ച അച്ചന് അവർ ഹൃദയത്തിൽ നിന്നുള്ള സ്‌നേഹാദരവുകൾ സമർപ്പിച്ചു.
ലോകത്തിന് ഗുരുശിഷ്യ ബന്ധത്തിന്റെ ഉദാത്തമായ മാതൃകയാവുകണ് SAPS പ്രിൻസിപ്പാൾ ഫാ. ആന്റണി തോക്കനാട്ട്. ഗുരുശിഷ്യബന്ധം മനുഷ്യബന്ധങ്ങളിലെ ഏറ്റവും ശ്രേഷ്ഠമായ ബന്ധങ്ങളിലൊന്നാണ് എന്ന് തെളിവാകുന്ന അതിമനോഹര നിമിഷങ്ങൾ ഇവിടെ കാണുക.