കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ചെറുവള്ളി: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവള്ളി കിഴക്കേക്കവല തൈമുറിയിൽ (കളപ്പാട്ട്) നിധിൻ (22) മരിച്ചു. കഴിഞ്ഞ ഡിസംബർ 24-ന് പൊൻകുന്നം-പുനലൂർ ഹൈവേയിൽ തെക്കേത്തുകവല കൃഷിഭവന് മുൻപിലായിരുന്നു അപകടം നടന്നത്.
ഹരിദാസിന്റെയും ശാന്തമ്മയുടെയും മകനാണ്. ഇതേ അപകടത്തിൽ പരിക്കേറ്റ സുഹൃത്ത് ചിറക്കടവ് പേരൂർക്കവല അറത്തിൽ അദ്വൈത്‌ലാൽ(20) അപകടം നടന്ന തൊട്ടടുത്ത ദിവസം മരിച്ചിരുന്നു. ഇരുവരും സുഹൃത്തുക്കളുമായി സംസാരിച്ചുനിൽക്കവേയാണ് നിയന്ത്രണം വിട്ട കാർ ഇവരെ ഇടിച്ചിട്ടത്. നിധിന്റെ സംസ്‌കാരം നടത്തി.