ക്രൈസ്തവർ പെസഹാവ്യാഴം ആചരിച്ചു

കാഞ്ഞിരപ്പള്ളി : വിശുദ്ധവാരത്തിലെ ഏറ്റവും പരമോന്നതമായ മൂന്നു ദിനങ്ങളിലൊന്നായ പെസഹാവ്യാഴം ക്രൈസ്തവർ ഇന്ന് ആചരിച്ചു. , ദുഃഖവെള്ളി, ഈസ്റ്റർ എന്നിവയാണ് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വിശുദ്ധവാരത്തിലെ ഏറ്റം മഹനീയമായ മറ്റ് വിശുദ്ധ ദിനങ്ങൾ.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടത്തപ്പെട്ട പെസഹാവ്യാഴാഴ്ച്ച ശുശ്രൂഷകൾക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ മുഖ്യകാർമികത്വം വഹിച്ചു. കത്തീഡ്രൽ വികാരി റവ. ഡോ. കുര്യൻ താമരശ്ശേരി, ഫാ. ജേക്കബ് ചാത്തനാട്ട് എന്നിവർ രൂപതാധ്യക്ഷനൊപ്പം ശുശ്രൂഷകളിൽ പങ്കുചേർന്നു.

യേശുദേവൻ തന്റെ പന്ത്രണ്ടു ശിഷ്യർക്കുമായി വിരുന്നൊരുക്കുകയും അതിനു മുന്നോടിയായി അവരുടെ പാദങ്ങൾ കഴുകുകയും ചെയ്തതിന്റെ സ്മരണ പുതുക്കുന്ന മനോഹരമായ ദിവസമാണ് പെസഹാവ്യാഴം. പെസഹാ എന്നവാക്കിനർത്ഥം “കടന്നുപോകൽ” എന്നാണ്. പെസഹാവ്യാഴം കടന്നുപോകുന്നത് കൊടുവേദനകളുടെ ദുഃഖവെള്ളിയിലേക്കാണ്. ലോകത്തെ ജയിച്ചു, ദൈവം മനുഷ്യനെ വീണ്ടെടുത്ത ദിനമായി ക്രൈസ്തവർ
ദുഃഖവെള്ളി ആചരിക്കുന്നു .

ദുഃഖവെള്ളിയുടെ കൊടിയപീഡകൾ വഴിമാറുന്നത് പ്രതീക്ഷയുടെ കിരണങ്ങൾ ഉദിച്ചുയരുന്ന ഉയിർപ്പുദിനത്തിലേക്കാണ്. തിന്മയ്ക്കു മേൽ നന്മയുടെ വിജയം. വിണ്ടെടുപ്പിന്റെ , തിരിച്ചുവരവിന്റെ , മാനസാന്തരത്തിന്റെ വലിയ സദ്‌വാർത്ത വിളംബരം ചെയ്യപ്പെട്ട ദിവസമായി ക്രൈസ്തവർ
ഈസ്റ്റർ ആചരിക്കുന്നു.

error: Content is protected !!