ബിജെപി ജില്ലാ കമ്മറ്റിയിൽ പുതുമുഖമായി ചിറക്കടവിൽ നിന്നും ജി. ഹരിലാൽ
കാഞ്ഞിരപ്പള്ളി :- ബിജെപിയുടെ കോട്ടയം ജില്ലാ കമ്മറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്നും രണ്ടുപേരാണ് പട്ടികയിൽ ഉള്ളത്. ജി. ഹരിലാൽ ജില്ല സെക്രട്ടറി ആയും ശ്രീമതി ജയ ബാലചന്ദ്രൻ ജില്ല വൈസ് പ്രസിഡന്റ് ആയുമാണ് പട്ടികയിൽ ഇടം പിടിച്ചത്
പാർട്ടിയുടെ ചിറക്കടവ് മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ മണ്ഡലം സെക്രട്ടറിയുമായ ജി. ഹരിലാലാണ് ജില്ലയിലെ പുതുമുഖം.
രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ പൊതുരംഗത്ത് എത്തിയ ജി. ഹരിലാൽ ആർഎസ്എസിന്റെ വിവിധ ഉത്തരവാദിത്വങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ബിജെപി ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലാണ് ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ എത്തിയത്. ചിറക്കടവ് പഞ്ചായത്തിൽ ബിജെപിയെ പ്രബലമായ രാഷ്ട്രീയ പ്രസ്ഥാനമാക്കി മാറിയത് കെ. ജി. കണ്ണൻ,ജി ഹരിലാൽ എന്നിവരുടെ കാലഘട്ടത്തിലാണ്.
പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി ചിറക്കടവിൽ കരുത്തുകാട്ടി.
നിലവിൽ ബിജെപി കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ച വരികയായിരുന്നു. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദധാരിയാണ്.
ബിജെപിക്ക് ജില്ലയിൽ ലഭിച്ച ആദ്യ ബ്ലോക്ക് പഞ്ചായത്ത് അംഗം ആണ് ശ്രീമതി ജയ ബാലചന്ദ്രൻ. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിരുന്നു ചിറക്കടവ് മുട്ടത്തുകവല സ്വദേശിനി ജയബാലചദ്രൻ.
ബി ജെ പി കോട്ടയം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറിമാരിൽ ഒരാളായി വി സി അജികുമാർ (എരുമേലി ) നെ നിയമിച്ചു .എരുമേലി സ്വദേശിയായ വി സി അജികുമാർ ആർ എസ് എസ് താലൂക്ക് കാര്യവാഹക്, ജില്ലാ സഹകാര്യവാഹക്, ഹിന്ദു ഐക്യവേദി രൂപീകരണ സമയത്ത് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി,, ബിജെപി പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ്, കോട്ടയം ജില്ലാ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു.
ബി ജെ പി കോട്ടയം ഈസ്റ്റ് ,വെസ്റ്റ് ജില്ലാ ഭാരവാഹികളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു .

