കത്തോലിക്കാ വിശ്വാസികള്‍ പെസഹാ വ്യാഴാഴ്ച സ്വന്തം ഭവനങ്ങളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷ ആചരിച്ചു .

കത്തോലിക്കരായ ക്രിസ്ത്യാനികൾ പെസഹാ വ്യാഴാഴ്ച സ്വന്തം ഭവനങ്ങളില്‍ നടത്തുന്ന ആചാരമാണ് അപ്പം മുറിക്കല്‍ ശുശ്രൂഷ. ഇതിനായി പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന അപ്പമാണ് പെസഹാ അപ്പം അല്ലെങ്കില്‍ ഇണ്ടറി അപ്പം. പാലപ്പം പോലെ അരിപ്പൊടി ഉപയോഗിച്ചാണ് പെസഹാ അപ്പം ഉണ്ടാക്കാറുള്ളതെങ്കിലും ഇതില്‍ യീസ്റ്റ് ചേര്‍ത്ത് പുളിപ്പിക്കാറില്ല. . പെസഹാ അപ്പത്തിനൊപ്പം പ്രത്യേകം തയ്യാറാക്കിയ തേങ്ങാപ്പാലും നല്‍കാറുണ്ട്.

വീടുകളിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ ആണ് അപ്പം മുറിക്കുന്നത് . മുറിച്ച അപ്പവും പാലും കുടുബത്തിലെ എല്ലാവർക്കും വിതരണം ചെയ്‌യും . എല്ലാവരും വളരെ ഭക്തിയോടെ അവ സ്വീകരിച്ച് ഭക്ഷിക്കുകയും പ്രാർത്ഥനകൾ ചൊല്ലുകയും ചെയ്തുകൊണ്ട്, അടുത്ത ദിവസത്തെ ദുഃഖവെള്ളി ആചാരണത്തിന് തയ്യാറെടുക്കും .

കാഞ്ഞിരപ്പള്ളി കുളപ്പുറം കൊച്ചുപറമ്പിൽ ഭവനത്തിൽ, 91 വയസ്സിലെത്തിയ കെ. ജെ. തോമസ് സാർ അപ്പം മുറിക്കൽ ശുശ്രൂഷക്ക് നേതൃത്വം നൽകി . അദ്ദേഹം അപ്പം മുറിച്ച്, മക്കൾക്കും , മരുമക്കൾക്കും, കൊച്ചുമക്കൾക്കും, മറ്റ് ബന്ധുക്കൾക്കും ഭക്തിപൂർവ്വം നൽകി . എല്ലാവരും ചേർന്ന് അപ്പം ഭക്ഷിക്കുകയും, പാൽ കുടിക്കുകയും ചെയ്ത ശേഷം , ബൈബിൾ വായിച്ച്, പ്രാർത്ഥനകൾ ചൊല്ലി അപ്പം മുറിക്കല്‍ ശുശ്രൂഷ പൂർത്തിയാക്കി .

error: Content is protected !!