കനത്ത മഴയ്‌ക്കൊപ്പം എത്തിയ ശക്തമായ ഇടിമിന്നൽ തമ്പലക്കാട് നാശം വിതച്ചു .

തമ്പലക്കാട്: വെള്ളിയാഴ്ച സന്ധ്യയ്ക്ക് പെയ്ത വേനൽ മഴയോട് അനുബന്ധിച്ച് ഉണ്ടായ ശക്തമായ ഇടിമിന്നൽ തമ്പലക്കാട് പ്രദേശത്ത് നാശം വിതച്ചു. ഇടിമിന്നലിൽ ഇലംപ്ലാശേരിൽ മോഹൻദാസിന്റെ വീടിന്റെ വയറിങ് പൂർണ്ണമായും കത്തിപ്പോയി. മീറ്ററും മെയിൻ സ്വിച്ചും തകർന്നു. ഈ വീടിനടുത്തുള്ള പൊടിമറ്റത്തിൽ സാബുവിന്റെ വീടിന്റെ ആസ്ബറ്റോസും, മൂഴിക്കൽ ഗൗരിക്കുട്ടിയമ്മയുടെ വീടിന്റെ ചിമ്മിനിക്കും തകരാർ സംഭവിച്ചു .

error: Content is protected !!