കാഞ്ഞിരപ്പള്ളി മാലിന്യ മുക്ത പഞ്ചായത്ത് എന്നത് കടലാസിൽ മാത്രം ; മാലിന്യം കുന്നുകൂടി കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷൻ പരിസരം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മാലിന്യ മുക്ത പഞ്ചായത്ത് എന്ന പ്രഖ്യാപനം കടലാസിൽ മാത്രം എന്ന നിലയിലാണ് കാര്യങ്ങൾ. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മാലിന്യം കുന്നുകൂടി കിടക്കുകയാണ് . കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷൻ പരിസരവും മാലിന്യങ്ങളാൽ നിറഞ്ഞു. സിവിൽ സ്റ്റേഷന്റെ പരിസരത്ത് പല ഭാഗത്തും മാലിന്യം കുന്നുകൂടി കിടക്കുകയാണ്. സിവിൽ സ്റ്റേഷൻ മുറ്റത്ത് പ്ലാസ്റ്റിക്ക് ബോട്ടിൽ ബൂത്ത് ഉണ്ടെങ്കിലും ഇത് ഉപയോഗിക്കാറില്ല. ഇതിന് ചുറ്റും പ്ലാസ്റ്റിക്ക് കുപ്പികളും മാലിന്യവും കുന്നുകൂടി കിടക്കുകയാണ്. മറ്റൊരു ഭാഗത്ത് ഉപയോഗശൂന്യമായ വാഷ്ബേസിനും മാലിന്യങ്ങളും കിടക്കുന്നത് കാണാം.

     സിവിൽ സ്റ്റേഷന്റെ  മുൻഭാഗത്ത് വാഹന പാർക്കിങ് സ്ഥലത്ത് ഒറ്റ നോട്ടത്തിൽ കാണാത്ത രീതിയിൽ കരീയിലയും മറ്റ് മാലിന്യങ്ങളും  കുന്നു കൂടി കിടക്കുകയാണ് . വാട്ടർ ടാങ്കുകൾ സൂക്ഷിച്ചിരിക്കുന്ന ഭാഗം കാട് കയറിയ നിലയിലാണ്. ഇവിടെയും മതിലിനോട് ചേർന്ന് മാലിന്യവും കരീയിലയും  തൂത്തു കൂട്ടിയിരിക്കുകയാണ്. സിവിൽ സ്റ്റേഷൻ പരിസരം തുത്തുവാരി വൃത്തിയാക്കിയിട്ട് ദിവസങ്ങളായെന്ന സ്ഥിതിയാണുള്ളത്.

       മഴ പെയ്യുന്ന സാഹചര്യത്തിൽ കെട്ടികിടക്കുന്ന പ്ലാസ്റ്റിക്കിലും മാലിന്യത്തിലും  കൊതുകുകൾ പെരുകി സാംക്രമിക രോഗങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനായി കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷൻ പരിസരം ശുചീകരണ പ്രവർത്തനങ്ങൾ നടത്തി മാലിന്യ മുകതമാക്കണമെന്ന ആവശ്യം ശകതമായി.
error: Content is protected !!