പുണ്യംട്രസ്റ്റിന്റെ കീഴിലുള്ള വാനപ്രസ്ഥകേന്ദ്രത്തിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

വാഴൂർ : വാഴൂർ തീർത്ഥപാദപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പുണ്യംട്രസ്റ്റിന്റെ കീഴിലുള്ള വാനപ്രസ്ഥകേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം കേരളാ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിച്ചു. ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന വയോജനങ്ങളെ ചേർത്തുനിർത്തുമ്പോഴാണ് ആരോഗ്യകരമായ സമൂഹം ഉടലെടുക്കുന്നതെന്ന് അദ്ദേഹം ഉദ്ഘടന പ്രസംഗത്തിൽ പറഞ്ഞു . ആരോഗ്യകരമായ സമൂഹത്തിൽ വയോജന കേന്ദ്രങ്ങളുടെ ആവശ്യം വരില്ല. അണുകുടുംബം വർധിക്കുന്ന ഇക്കാലത്ത് വാനപ്രസ്ഥം കേന്ദ്രം പോലുള്ള വയോജന കേന്ദ്രങ്ങളുടെ പ്രസക്തി വളരെ ഏറെയാണ്. തിരക്കിട്ട ജീവിതത്തിനിടയിൽ വയോജനങ്ങളെയും അശരണരെയും ചേർത്തു പിടിക്കാൻ നമ്മൾ സമയം കണ്ടെത്തണമെന്നും ഗവർണർ പറഞ്ഞു.

മാതൃസമിതിയുടെ യോഗ, കൗൺസലിങ് കേന്ദ്രം എസ്എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു. പുണ്യം ഭവനദാന പദ്ധതിയുടെ ആദ്യ വീടിനുള്ള ഭൂദാനം ആർഎ സ്എസ് ദക്ഷിണ കേരളം പ്രാന്ത സംഘചാലക് പ്രഫ. എം.എസ്.രമേശൻ നിർവഹിച്ചു. ഗവർണർക്കുള്ള പുണ്യം ട്രസ്റ്റിന്റെ ഉപഹാര സമർപ്പണം ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ആർ.അനിൽകുമാർ നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ ജി.രാമൻ നായർ അധ്യക്ഷത വഹിച്ചു.

ഗവ. ചീഫ് വിപ് എൻ.ജയരാജ്, ആർഎസ്എസ് സംഘചാല ക് പി.പി.ഗോപി, വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലിൽ, എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, കേരള വിശ്വകർമസഭ സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ.കെ.ഹ രി, കെപിഎംഎസ് സംസ്ഥാന അസി.സെക്രട്ടറി എൻ.കെ.റെജി, കൊച്ചിൻ എക്സ്പോർട്‌സ് ലിമിറ്റഡ് ചെയർമാൻ ജി.ചന്ദ്രശേഖര പിള്ള, പുണ്യം ട്രസ്റ്റ് സെക്രട്ടറി ബി.രാജീവ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!