കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളേജിന്റെ നേതൃത്വത്തിൽ ഭവന രഹിതർക്കായി നിർമ്മിച്ച 14 വീടുകളുടെ താക്കോൽദാനം നടത്തി
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളേജിന്റെ വജ്ര ജൂബിലി വർഷത്തിൽ കോളേജ് എൻ. എസ്. എസ് യൂണിറ്റ്, കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെയും, എം.ജി യൂണിവേഴ്സിറ്റി എൻ. എസ്. എസ് സെല്ലിന്റെയും സഹകരണത്തോടെ ഭവന രഹിതർക്കായി നിർമ്മിച്ച 14 വീടുകളുടെ താക്കോൽദാനം നടന്നു. അഡ്വ :സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ താക്കോൽ ദാനം നിർവഹിച്ചു.
കോളേജിലെ എൻ.എസ്.എസ് യൂണിറ്റ്, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേർന്നാണ് ഭവന രഹിതർക്കായി വീടുകൾ നിർമ്മിച്ചത്. കോളേജ് മാനേജർ ഫാ. ഡോ. കുര്യൻ താമരശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോക്ടർ ആർ. എൻ ആൻസർ മുഖ്യപ്രഭാഷണം നടത്തി. എം.ജി യൂണിവേഴ്സിറ്റി എൻ.എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ ഡോക്ടർ ഇ. എൻ. ശിവദാസൻ മുഖ്യ അതിഥി ആയിരുന്നു. കോളേജ് പ്രിൻസിപ്പൽ സീമോൻ തോമസ്, കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ. സൂസമ്മ, കോളേജ് ബസാർ റവ. ഡോ. മനോജ് പാലക്കുടി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജോജി തോമസ്, ഡോ. ജിനു എലിസബത്ത് സെബാസ്റ്റ്യൻ, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സീനിയർ ഫിനാൻസ് ഓഫീസർ മനോജ് സി. ജെ, വോളണ്ടിയർമാരായ അതുൽ കൃഷ്ണൻ, ഭാഗ്യലക്ഷ്മി രാജ്, ആൽബിൻ തോമസ്, ദിയ തെരേസ് ജോഷി എന്നിവർ പ്രസംഗിച്ചു.