കനത്ത മഴയും, വീശിയടിച്ച കാറ്റും പനമറ്റം മേഖലയിൽ നാശനഷ്ടം ഉണ്ടാക്കി

പനമറ്റം: പനമറ്റം ഹെൽത്ത് സെന്റർ ഭാഗത്ത് ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ നാശനഷ്ടം. പനമറ്റം – തമ്പലക്കാട് റോഡിലേയ്ക്ക് ഒടിഞ്ഞു വീണ തേക്ക് മരം ഒരു മണിക്കൂറോളം ഗതഗതാതടസ്സമുണ്ടാക്കി.

ഹെൽത്ത് സെന്ററിനും പുതിയകത്തിനുമിടയിലായിരുന്നു കാറ്റ് കൂടുതൽ നാശം വിതച്ചത്. വൈദ്യുതി കമ്പികളും പൊട്ടിവീണു. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർ ഫോഴ്‌സെത്തിയാണ് മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.

പറപ്പിള്ളാത്ത് ചന്ദ്രബാബുവിന്റെ 50 ഇഞ്ച് വണ്ണമുള്ള തേക്കാണ് റോഡിലേയ്ക്ക് ഒടിഞ്ഞു വീണത്. പറപ്പിള്ളാത്ത് ഉണ്ണിയുടെ രണ്ട് തേക്ക്, ഒരുപ്പാവ്, രണ്ട് റബ്ബർ എന്നിവയും കാറ്റിൽ ഒടിഞ്ഞു വീണു. സമീപത്തെ നിരവധി പേരുടെ കപ്പ , വാഴ കൃഷികൾക്കും കാറ്റ് നാശമുണ്ടാക്കി. മേഖലയിൽ കനത്ത ഇടിമിന്നലുമുണ്ടായി.

error: Content is protected !!