കിണറ്റിൽ വീണ മൂർഖൻ പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ മിനി മില്ലിന് സമീപം സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ മൂർഖൻ പാമ്പിനെ പിടികൂടി. വനം വകുപ്പിന്റെ പരിശീലനം ലഭിച്ച സിയാദ് അമര പറമ്പിൽ, നൗഷാദ് വെളളൂപറമ്പിൽ എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് പാമ്പിനെ പിടികൂടിയത്. പിടികൂടിയ മൂർഖൻ പാമ്പിനെ വനം വകുപ്പിന് കൈമാറി.