സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സോണറ്റിനും നെസ്റിനും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ഉപഹാരം.
എരുമേലി : സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സോണറ്റും നെസ്റിനും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ അനുമോദനങ്ങളും ഉപഹാരവും ഏറ്റുവാങ്ങി. 54ാം റാങ്ക് നേടിയ മുണ്ടക്കയം പുലിക്കുന്ന് ഈറ്റകുന്നേൽ ജോസ് – മേരി ദമ്പതികളുടെ മകളായ സോണറ്റും 701 – മത് റാങ്ക് കരസ്ഥമാക്കിയ എരുമേലി പറമ്പിൽ അബ്ദുൽ ഫസിം – ഷിജി മോൾ ദമ്പതികളുടെ മകളായ നെസ്റിനും യോഗത്തിൽ നന്ദി അറിയിച്ചു സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ച അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ഫൈസല്‍, മറ്റ് ജീവനക്കാർ, സോണറ്റിന്റെയും നെസ്റിന്റെയും കുടുബാംഗങ്ങൾ എന്നിവർ അനുമോദന യോഗത്തിൽ പങ്കെടുത്തു .
