KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി ജില്ലാ ഡിവിഷനിൽ ത്രികോണ മത്സരം ; ഡോ. ഷിജിയും ആശയും അശ്വതിയും ഒപ്പത്തിനൊപ്പം ..

എരുമേലി : ജില്ലാ പഞ്ചായത്ത്‌ എരുമേലി ഡിവിഷനിൽ ത്രികോണ മത്സരം മുറുകി. എൽഡിഎഫിൽ സിപിഐ സ്വതന്ത്രയായി ഡോ. ഷിജിമോളും യുഡിഎഫിൽ മഹിളാ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ആശാ ജോയിയും എൻഡിഎയിൽ ബിജെപി മണിമല പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ് ടി അശ്വതി ദേവിയും ആണ് സ്ഥാനാർത്ഥികൾ. പഞ്ചായത്ത്‌ മേഖല തല പ്രവർത്തക കൺവൻഷനുകൾ പൂർത്തിയാക്കിയ സ്ഥാനാർത്ഥികൾ ബ്ലോക്ക്‌ ഡിവിഷനുകളിലെയും വാർഡുകളിലെയും സ്ഥാനാർത്ഥികളുമായി ചേർന്ന് പ്രചരണ പര്യടനവും തുടങ്ങി.
കഴിഞ്ഞ തവണ എൽഡിഎഫ് ആണ് ജയിച്ചത്. അതിന് മുമ്പ് തുടർച്ചയായി രണ്ട് തവണ യുഡിഎഫിനായിരുന്നു ജയം. ഇത്തവണ ഡിവിഷൻ പുനർ നിർണയം നടത്തിയതിനെ തുടർന്ന് വാർഡുകൾ കൂട്ടി ചേർത്തിട്ടുണ്ട്. ഡോ. ഷിജിയ്ക്കും അശ്വതിയ്ക്കും ഇത് ആദ്യ മത്സരമാണ്. മുമ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ആശ.

ഡോ. ഷിജി.
വാണിജ്യ വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ ഷിജി പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് കോമേഴ്‌സ് പ്രൊഫഷണൽ വിഭാഗം മേധാവിയും പാസ്റ്ററൽ കൗൺസിലിലും പാരീഷ് കൗൺസിലിലും അംഗവുമാണ്.
മുക്കൂട്ടുതറ അടിച്ചിലമാക്കൽ തോമസ് റോസമ്മ ദമ്പതികളാണ് മാതാപിതാക്കൾ. ഭർത്താവ് മുക്കൂട്ടുതറ കൊണ്ടാട്ടുകുന്നേൽ അനിൽ ജോസഫ്.

ആശ ജോയി.
കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും അദ്ധ്യാപികയുമായ ആശ ആദ്യമായാണ് ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിൽ മത്സരിക്കുന്നത്. ബ്ലോക്ക്‌ ചേനപ്പാടി ഡിവിഷൻ അംഗമായിരുന്നു. ചേനപ്പാടി കണ്ടത്തിൽ ടെഡി ആണ് ഭർത്താവ്.

അശ്വതി ദേവി.
ബിജെപി കാഞ്ഞിരപ്പള്ളി മുൻ പഞ്ചായത്ത്‌ ജനറൽ സെക്രട്ടറിയാണ് അശ്വതി ദേവി. ഇത് കന്നിയങ്കമാണ്. മണിമല പൊന്തൻപുഴ സ്വദേശിനിയാണ്.

error: Content is protected !!