KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവ് സെൻറ് ഇഫ്രേംസ് ഹൈസ്കൂളിൽ മോഷണം ; പണവും, വിലപിടിച്ച വസ്തുക്കളും മോഷ്ടിക്കപ്പെട്ടു .

ചിറക്കടവ് : സെൻറ് ഇഫ്രേംസ് ഹൈസ്കൂളിൽ കഴിഞ്ഞ രാത്രിയിൽ മോഷണം നടന്നു. ഇരുപതിനായിരം രൂപയോളം പല മേശകളിലായി സൂക്ഷിച്ചിരുന്നത് മോഷ്ടാവ് കവർന്നു. ഹൈസ്കൂളിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയുടെ ഹാർഡ് ഡിസ്കുകളും മോഷ്ടാവ് കൊണ്ടുപോയി. സ്കൂളിന്റെ ഓഫീസ്‌ റൂമിലും, അധ്യാപകരുടെ റൂമുകളിലും വാതിൽ കുത്തി പൊളിച്ച് അകത്തു കടന്ന് പണം മോഷ്ടിച്ചു..അലമാരികളും, ഡ്രോകളും തുറന്ന് എല്ലാം വാരി വലിച്ച് പരിശോധന നടത്തിയാതായി കാണപ്പെട്ടു . പൊൻകുന്നം പോലീസ് സ്ഥലത്തെത്തി കേസെടുത്ത് പരിശോധന നടത്തി.

error: Content is protected !!