കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ; മുഴുവൻ സീറ്റിലും യു.ഡി.എഫിന് മിന്നും വിജയം
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യൂ. ഡി. എഫ് പാനലിൽ മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികളും വിജയിച്ചു. നിക്ഷേപവിഭാഗത്തിൽ നിബു ഷൗക്കത്ത്, നാൽപത് വയസ്സിൽ താഴെയുള്ള ജനറൽ മണ്ഡലത്തിൽ നായിഫ് ഫൈസി, സിൻഷാ അഷറഫ്, വനിത മണ്ഡലത്തിൽ നസീമ ഹാരീസ്, സിജ സക്കീർ , എസി/ എസ്റ്റി മണ്ഡലത്തിൽ എം.പി. രാജൂ , പൊതുമണ്ഡലത്തിൽ സുനിൽ തേനംമാക്കൽ, പി.എം. അജുമോൻ ( അജ്മൽ) പാറക്കൽ, എം.കെ. ഷെമീർ, അൻവർഷാ കോനാട്ടുപറമ്പിൽ, അൻഷുമോൻ പി എസ് വാളിക്കൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
സെൻട്രൽ സർവീസ് സഹകരണ ബാങ്കിൽ ഇന്നു നടക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും വോട്ടെണ്ണലും ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും കാമറ നിരീക്ഷണത്തിലാക്കി പോലീസ് സംരക്ഷണം ഉറപ്പ് വരുത്തുവാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിനും ഭരണസമിതി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഉത്തരവായത്. വ്യാജ വോട്ടുകൾ തടയുന്നതിന് അംഗങ്ങൾക്ക് ബാങ്കിൽനിന്ന് നൽകിയ തിരിച്ചറിയൽ കാർഡ് കൂടാതെ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച മറ്റൊരു അംഗീകൃത തിരിച്ചറിയൽരേഖ കൂടി ഹാജരാക്കിയാൽ മാത്രമേ വോട്ട് ചെയ്യുവാൻ കഴിയുകയുള്ളൂ എന്നും. ഇക്കാര്യം വരണാധികാരി ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി നിർദേശം നൽകിയിരുന്നു.