എ.കെ.ജെ.എം സ്‌കൂളിൽ ഒളി‌മ്പിക്സ് സമാപനാഘോഷവും ആൽബം പ്രദർശനവും

കാഞ്ഞിരപ്പള്ളി : എ.കെ.ജെ.എം. സ്കൂളിൽ ഒളി‌മ്പിക്സ് സമാപനാഘോഷവും ആൽബം പ്രദർശനവും നടന്നു. പാരീസ് ഒളിമ്പിക്സിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ഒളിമ്പിക്സ് ചരിത്രവും അതിന്റെ ആശയവും അടിസ്ഥാന മൂല്യങ്ങളും അനുഭവങ്ങളും പകർന്നുനൽകിയ വൈവിധ്യാമാർന്ന പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.

ഒളിമ്പിക്സ് ഉദ്ഘാടന ദിനത്തിൽ സ്കൂൾ കാമ്പസിൽ സംഘടിപ്പിച്ച മെഗാ ഷോ കേരള ജെസ്വറ്റ് പ്രൊവിൻഷ്യൽ റവ. ഡോ. ഈ. പി. മാത്യു എസ്.ജെ. ഉദ്ഘാടനം ചെയ്തു. ഇതിനോടൊനുബന്ധിച്ച് നടത്തിയ ഷട്ടിൽ, ക്രിക്കറ്റ് ടൂർണ്ണമെന്റുകളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. ഒളിമ്പിക്സിനെ സംബന്ധിച്ചുള്ള വാർത്തകളും അറിവുകളും വാർത്താബോർഡിൽ ദിവസം തോറും പ്രദർശിപ്പിക്കുകയുണ്ടായി. കുട്ടികൾക്കുവേണ്ടി ഒളിമ്പിക്സിനെ ആസ്പദമാക്കി അനുദിന ക്വിസ് നടത്തുകയും സമാപന ദിവസം മെഗാ ക്വിസ് പ്രോഗാം സംഘടിപ്പിക്കുകയും ചെയ്തു. കൂടാതെ പോസ്റ്റർ, കൊളാഷ് മത്സരങ്ങളും നടത്തി. 2024 പാരീസ് ഒളിമ്പിക്സിന്റെ സമഗ്ര വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തി ഇരുന്നൂറിലധികം കുട്ടികൾ തയ്യാറാക്കിയ നിറപ്പകിട്ടാർന്ന ആൽബങ്ങൾ ഈ ഒളിമ്പിക്സിനെ ഒരിക്കലും മറക്കാത്ത ഓർമ്മയാക്കി.

സ്കൂൾ അദ്ധ്യാപകനും സ്കൗട്ട് മാസ്റ്ററും കൂടിയായ ഫാ വിൽസൺ പുതുശ്ശേരി എസ്.ജെ., കായിക അദ്ധ്യാപകൻ ടോമി ജോസ് എന്നിവർ ഈ പരിപാടികൾക്ക് നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പാൾ ഫാ അഗസ്റ്റിൻ പീടികമല എസ്.ജെ. യും, വൈസ് പ്രിൻസിപ്പാൾ ഫാ ജോസ് തച്ചിൽ എസ്.ജെ.യും ഇതിൽ സഹകരിച്ച എല്ലാ വിദ്യാർത്ഥികളെയും അവർക്കുവേണ്ട സഹായങ്ങളും പിന്തുണയും നൽകിയ മാതാപിതാക്കളെയും അദ്ധ്യാപകരെയും അഭിനന്ദിച്ചു. പാരീസ് ഒളിമ്പിക്സിന്റെ തുടക്കം മുതൽ അവസാനം വരെ വിവിധ പത്രങ്ങളിൽ വന്ന വാർത്തകളും ചിത്രങ്ങളും ഉൾക്കൊള്ളിച്ച് ഫാ വിൽസൺ പുതുശ്ശേരി എസ്.ജെ. കുട്ടികൾക്കുവേണ്ടി തയ്യാറാക്കിയ സമ്പൂർണ്ണ ഒളിമ്പിക്സ് ആൽബം അറിവിന്റെ ഒരു അക്ഷയഖനിയാണ്.

error: Content is protected !!