ഓണം വിപണിയിൽ ഇടപെടൽ നടത്തും: ഭക്ഷ്യ മന്ത്രി അഡ്വ. ജി ആർ അനിൽ

പൊൻകുന്നം: വില നിയന്ത്രിക്കുന്നതിന് ഓണ ഉത്സവ വിപണിയിൽ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. എലിക്കുളം കൂരാലിയിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോർ സൂപ്പർ മാർക്കറ്റായി ഉയർത്തുന്ന ചടങ്ങ് ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു മന്ത്രി.

സെപ്റ്റംബർ 5 ന് ഓണചന്തകൾ ആരംഭിക്കും. സപ്ലെകോകളിൽ പഞ്ചസാര ഉൾപ്പടെ പതിമൂന്ന് ഇനങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യും.,റേഷൻ കടകളിൽ നീല, വെള്ള കാർഡുകൾക്ക് നിലവിലെ റേഷനു പുറമെ പത്ത് കിലോ അരിവീതം വിതരണം ചെയ്യും. സാധാരണ ജനങ്ങൾക്ക് ആശ്വാസം ലഭിക്കാനാണ് സംസ്ഥാന സർക്കാർ പൊതുവിതരണ സംവിധാനം നടത്തുന്നത്. എന്നാൽ . ജനക്ഷേമമല്ല കേന്ദ്ര സർക്കാർ ലക്ഷ്യം. മറിച്ച് സമ്പന്നെരെ മാത്രം സഹായിക്കുന്ന സമീപനമാണ്. വിതരണ ജോലിക്ക് കേന്ദ്രം അനുവദിക്കുന്ന തുക നാമ മാത്രമാണ്. സംസ്ഥാനം ഭീമമായ തുക ചിലവ് ചെയ്താണ് വിതരണ സംവിധാ നത്തെ നില നിർത്തുന്നത്. കാലക്രമത്തിൽ എല്ലാ മാവേലി സ്റ്റോറുകളും സൂപ്പർ മാർക്കറ്റായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.

പാലാ എം എൽ എ മാണി സി കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡൻറ് ജിമ്മിച്ചൻ ഈറ്റത്തോട്ട് കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻ, എലി ക്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റ് എസ് ഷാജി, ജില്ലാ സപ്ലൈകോ ഓഫീസർ സ്മിതാ ജോർജ്‌ജ്, മേഖല മാനേജർ ആർ ജയശ്രീ , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!