KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി


എരുമേലി : എരുമേലി ദേവസ്വം ബോർഡ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി (1981 ബാച്ച് SSLC ) സംഗമം “ഫ്രണ്ട്ഷിപ്പ് ഫോർ എവർ” എന്ന കൂട്ടായ്മയിലാണ് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചത്.
നാലാമത് വാർഷികത്തിൽ അധ്യാപകരും – പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്തു. സ്കൂൾ ആഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ
പൂർവ്വ അധ്യാപകരെ ആദരിക്കുകയും, ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും നൽകി. വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
പരിപാടിക്ക് കെ എസ് രാജൻ,ലത,സാബു. നാസർ പനച്ചിയിൽ. ജയൻ, ഷക്കീല ഷെരീഫ്. ആലീസ്, ശബരിദാസ്, രഘു തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!