KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗണേശോത്സവം വിളംബര യാത്രയും പതാക ദിനവും

പൊൻകുന്നം : പതിനേഴാമത് പൊൻകുന്നം ഗണേശോത്സവത്തിന്റെ പതാക ദിനവും വിളംബര യാത്രയും നടത്തി. സ്വാഗതസംഘം ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച വിളംബര യാത്ര വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് പൊൻകുന്നം ടൗണിൽ സമാപിച്ചു.

പൊൻകുന്നം ടൗണിൽ ഗണേശോത്സവത്തിന്റെ പതാക ഉയർത്തൽ ഗണേശോത്സവ സമിതി ചെയർമാൻ കെ ജി കണ്ണൻ നിർവഹിച്ചു. സ്വാഗതസംഘം രക്ഷാധികാരി വി ആർ സോമൻ, ജനറൽ കൺവീനർ ജി ഹരിലാൽ, എ എസ് റെജികുമാർ, പി ആർ ദാസ്, രാജേഷ് കർത്താ, കെ സാബു, പി എസ് സനൽകുമാർ, ഉണ്ണി പൊൻപാറ, സജിമോൻ എസ്, ഷാജി എം കെ, പ്രവീൺ മധുസൂദനൻ, നിഥിൻ പ്രകാശ് ,ജയ ബാലചന്ദ്രൻ, ഉഷ കൃഷ്ണപിള്ള, സ്വപ്ന ശ്രീരാജ് എന്നിവർ പങ്കെടുത്തു.

error: Content is protected !!