അക്കരപള്ളി തിരുനാൾ; കാഞ്ഞിരപ്പള്ളി രൂപത മാതൃവേദി മരിയന്‍ തീര്‍ത്ഥാടനവും മേരി നാമധാരികളുടെ സംഗമവും
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ രൂപതയിലെ 13 ഫൊറോനകളുടെയും 148 ഇടവകകളുടെയും പങ്കാളിത്തത്തോടെ മരിയൻ തീർത്ഥാടനവും മേരി നാമധാരികളുടെ സംഗമവും ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളിയിൽ നടക്കുന്നു. രാവിലെ 10 മണിക്ക് സെന്റ് ഡോമിനിക്‌സ് കത്തീഡ്രലിൽ ദിവ്യകാരുണ്യ ആരാധന നടക്കും. തുടർന്ന് 10:30 ന് കത്തീഡ്രൽ പള്ളിയിൽ നിന്നും പഴയപള്ളിയിലേക്ക് നടക്കുന്ന ജപമാല റാലി ഫാമിലി അപ്പോസ്റ്റേലേറ്റ് മുൻ ഡയറക്ടർ റവ. ഫാ. ഫിലിപ്പ് വട്ടയത്തിൽ ഫ്‌ളാഗ് ഓഫ് ചെയ്യും.
രൂപതയുടെ 47 വർഷത്തോട് അനുബന്ധിച്ച് 47 അമ്മമാർ പരിശുദ്ധ അമ്മയുടെ 47 പ്രത്യക്ഷീകരണങ്ങൾ അവതരിപ്പിച്ച് അണിനിരക്കും. കത്തീഡ്രലിൽ നിന്നും പുത്തനങ്ങാടി വഴി നടക്കുന്ന ജപമാല റാലി 11:30ന് അക്കര പള്ളിയിൽ എത്തിച്ചേരും.
കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ മരിയൻ സന്ദേശം നൽകും. തുടർന്ന് 12 മണിക്ക് ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ പരിശുദ്ധ കുർബാന അര്‍പ്പിക്കും. കാഞ്ഞിരപ്പള്ളി രൂപത ഫൊറോന യൂണിറ്റ് എക്‌സിക്യൂട്ടീവ്സും, കത്തീഡ്രൽ യൂണിറ്റും പരിപാടികള്‍ക്ക് നേതൃത്വം നൽകും