അവാർഡുകളുടെ തിളക്കത്തിൽ എരുമേലിയുടെ സ്വന്തം മുജീബ് റഹ്മാൻ
എരുമേലി : എരുമേലിക്കാരുടെ പ്രിയങ്കരനായ വലിയവീട്ടിൽ മുജീബ് റഹ്മാനെ തേടി എത്തിയത് ഒരേ ദിവസം രണ്ട് നേട്ടങ്ങൾ. ഇന്ത്യൻ ബുക്കോഫ് റെക്കോർഡ്സിൻ്റെ ഈ വർഷത്തെ ഹ്യുമാനിറ്റേറിയൻ അവാർഡും ഷോറിൻറിയു കരാത്തെയിൽ റെൻഷി പദവിയുമാണ് അദ്ദേഹത്തിന് സ്വന്തമായത്.
സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ അദ്ദേഹത്തിൻ്റെ മാതൃകാപരമായ പ്രവർത്തങ്ങളാണ് ഹ്യുമാനിറ്റേറിയൻ അവാർഡിന് അർഹനാക്കിയത്. വ്യാപാരി വ്യവസായി എകോപന സമിതി എരുമേലി യുണിറ്റ് പ്രസിഡൻ്റും, കോട്ടയം ജില്ലാ ട്രഷററും , ഐ.ബി.എൻ മാർഷ്യൽ ആർട്സ് അക്കാദമിയുടെ വൈസ് ചെയർമാനുമാണ് മുജീബ് റഹ്മാൻ.
ഏറെ കാലങ്ങളായി കരാട്ടെ പ്രാക്ടീസ് ചെയ്യുന്ന മുജീബ് റഹ്മാൻ അഞ്ചാമത് ഡാൻ ബ്ലാക് ബെൽറ്റ് നേടിയാണ് റെൻഷി പദവിയിലെത്തിയത് ഐബിഎൽ അക്കാദമിയിലെ ഡോ:.ജോസഫ് കെ.ജെ യാണ് ഗുരു. മുജീബ് റഹ്മാൻ്റെ നേട്ടത്തിൻ മക്കളായ റസൽ മുസ്തഫ ,നസ്രിൻ ഫാത്തിമ, ഹന്ന ഫാത്തിമ , ഭാര്യ ഷൈമ എന്നിവരുടെ പിൻതുണയുമുണ്ട്.