KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശുദ്ധജല പദ്ധതി അട്ടിമറിക്കുന്നു

ഇളങ്ങുളം ∙ എലിക്കുളം പഞ്ചായത്ത് 11–ാം വാർഡിൽ എസ്‌സി കുടുംബങ്ങൾക്കായി നടപ്പാക്കിയ ശുദ്ധജല പദ്ധതി നിക്ഷിപ്ത താൽപര്യക്കാർ അട്ടിമറിക്കുന്നതായി ബിജെപി എലിക്കുളം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. എസ്‌സി കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കാതെ ചിലർ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും ആരോപിക്കുന്നു. പിരിച്ചെടുക്കുന്ന തുക തിരിമറി നടത്തുകയാണെന്നും ഓഡിറ്റ് നടത്തുന്നില്ലെന്നും, പലതവണ പരാതി നൽകിയിട്ടും പഞ്ചായത്ത് അധികാരികൾ നടപടിയെടുത്തില്ലെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ദീപു ഉരുളികുന്നം ആരോപിച്ചു.

error: Content is protected !!