ഭവനപദ്ധതിയുടെ ശിലാസ്ഥാപനം

മുണ്ടക്കയം ∙ ഹെൻറി ബേക്കർ ഭവന പദ്ധതിയുടെ ശിലാസ്ഥാപനം നടന്നു. ഹെൻറി ബേക്കർ ജൂനിയർ സ്ഥാപിച്ച ഹോളി ട്രിനിറ്റി സിഎസ്ഐ പള്ളിയുടെ 175–ാം വാർഷികത്തി ന്റെ ഭാഗമായാണ് സഭയുടെയും, സഭാ ജനങ്ങളുടെയും സഹായത്തോടെ ഒന്നരക്കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നത്. ചരിത്രം, സാമൂഹികം, സാമ്പത്തികം, മിഷൻ, പരിസ്ഥിതി, വിദ്യാഭ്യാസം, വികസനം എന്നീ മേഖലകളിൽ സഹായം ആവശ്യമുള്ളവർക്കായി തുക വിനിയോഗിക്കുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകത.

വേങ്ങക്കുന്നിൽ ഭവനപദ്ധതിയുടെ ശിലാസ്ഥാപനം ഇടവക വികാരി റവ.ജോൺ ഐസക് ഉദ്ഘാടനം ചെയ്തു. ഏഴ് ഭവനങ്ങൾ നിർമിച്ച് ഇവിടെ ഭവനരഹിതരായ ആളുകൾക്ക് താമസ സൗകര്യം ഒരുക്കും. 2023 ഡിസംബറിൽ ബിഷപ് റവ.ഡോ.സാബു കോശി ചെറിയാൻ സപ്ത രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് ആരംഭിച്ച പദ്ധതിയിൽ 40 ലക്ഷം രൂപയുടെ പദ്ധതികൾ ഇതുവരെ നടപ്പാക്കി.

സാന്ത്വനം വൈദ്യസഹായം, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന വിധവകൾക്ക് 1000 രൂപ വീതം നൽകുന്ന കരുതൽ പദ്ധതി, വിദ്യാഭ്യാസ സഹായം, വിവാഹ ധനസഹായവും നൽകി. ഉപസഭയായ വേലനിലം സ ഭയുടെ അനുബന്ധ കെട്ടിടം നിർമാണവും ഉടൻ ആരംഭിക്കും.

error: Content is protected !!