എം. ജി. സർവകലാശാല വനിതാ സൗത്ത് സോൺ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിൽ

കാഞ്ഞിരപ്പള്ളി : മഹാത്മാഗാന്ധി സർവകലാശാലയുടെ ഈ വർഷത്തെ ഇൻറർ കോളേജിയേറ്റ് വനിതാ വിഭാഗം സൗത്ത് സോൺ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ ശനിയാഴ്ച നടത്തപ്പെടും. സർവകലാശാലിയോട് അഫിലിയേറ്റ് ചെയ്ത കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള കോളേജ് ടീമുകൾ ഈ മത്സരത്തിൽ പങ്കെടുക്കും.സിന്തറ്റിക് കോർട്ടുകളിലാണ് മത്സരം നടത്തപ്പെടുന്നത്.

സർവ്വകലാശാല ആദ്യമായാണ് വനിതകൾക്കുള്ള സൗത്ത് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഈ മത്സരത്തിൽ വിജയിക്കുന്ന ടീമുകൾ എറണാകുളത്ത്‌ വച്ച് നടക്കുന്ന സർവ്വകലാശാല ഇന്റർ സോൺ മത്സരത്തിന് യോഗ്യത നേടും. 20 ഓളം കോളേജുകളിൽ നിന്നുള്ള ടീമുകൾ ഈ മത്സരത്തിൽ പങ്കെടുക്കും. നോക്ക്‌ – ഔട്ട് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങൾ നടക്കുക.

രാവിലെ 10-ന് കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സോഫി ജോസഫ് ഉദ്ഘാടനം ചെയ്യും.

error: Content is protected !!