KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കറിക്കാട്ടൂർ സെൻട്രൽ നഴ്സറി ഏറ്റെടുക്കലിന് പിന്നിൽ ഭൂമികച്ചവട താൽപര്യം: റബർ ബോർഡ്‌ മുൻ ചെയർമാൻ പി.സി.സിറിയക്

മണിമല : റബർ ബോർഡിന്റെ കറിക്കാട്ടൂർ സെൻട്രൽ നഴ്സറി സ്ഥലം വ്യവസായ പാർക്കിനായി ഏറ്റെടുക്കാൻ കാട്ടുന്ന ആവേശം ഭൂമി കച്ചവട താൽപര്യമാണെന്ന് റബർ ബോർഡ്‌ മുൻ ചെയർമാൻ പി.സി.സിറിയക് പറഞ്ഞു. ഏറ്റെടുക്കൽ നീക്കത്തിനെതിരെ റബർ ഉൽപാദക സംഘങ്ങളിലെ കർഷകർ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൻസിആർപിഎസ് ദേശീയ പ്രസിഡന്റ് വി.വി.ആന്റണി അധ്യക്ഷത വഹിച്ചു. റബർ ബോർഡ് എക്സിക്യൂട്ടീവ് അംഗം എൻ.ഹരി, കെപിസിസി സെക്രട്ടറി പി.എ.സലിം, കേരള കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് എ.എം മാത്യു, സിപിഎം ജില്ലാ കമ്മിറ്റിയംഗം ഗിരീഷ് എസ്.നായർ, കേരള കോൺഗ്രസ് സെക്രട്ടേറിയറ്റംഗം തോമസ് കുന്നപ്പള്ളി, വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ്, സുരേഷ് കോശി, വി.സി.അജികുമാർ, ബാബു ജോസഫ്, ജോർജ് കൊട്ടാരം, ബോസ് വെച്ചൂച്ചിറ, ടി.കെ.സാജു, അപ്പുക്കുട്ടൻ നായർ നെടുമങ്ങാട്, പി.വി.ബാബു പാലക്കാട്, കെ.എസ്.മാത്യു, സുധാകരൻ പിള്ള അടൂർ, തോമസ് മാമ്പുഴ, അബ്ദുൽ കരിം, ഷാജി ജോസ്, ബിന്നി ചോക്കാട്ട്, ഗോപാലകൃഷ്ണൻ, എം.എൻ.കൃഷ്ണപിള്ള, ടി.സി.ചാക്കോ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!