KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

“ക്ലീൻ കാഞ്ഞിരപ്പള്ളി” പദ്ധതിക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി : “ക്ലീൻ കാഞ്ഞിരപ്പള്ളി” പദ്ധതിക്ക് തുടക്കമായി. നഗരവും പൊതു സ്ഥാപനങ്ങളും വൃത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ പരിസരം വൃണിയാക്കി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ ഉദ്‌ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് സുമി ഇസ്മയിൽ, പഞ്ചായത്ത് അംഗങ്ങളായ ശ്യാമള ഗംഗാധരൻ, ബിജു പ ത്വാല, ബിജു ചക്കാലയ്ക്കൽ, കുടുംബശ്രീ ചെയർപേഴ്സൺ ദീപ്തി ഷാജി ,കാത്തിരപ്പള്ളി തഹസിൽദാർ കെ എം ജോസുകുട്ടി, ഭുരേഖ തഹസിൽദാർ പി എസ് സുനിൽ കുമാർ, വില്ലേജ് ഓഫീസർ സുബൈർ, അൻസാരി എന്നിവർ സംസാരിച്ചു . ക്ലീനിംഗ് ബുധനാഴ്ചയും തുടരും .രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡും പരിസര പ്രദേശങ്ങളും വൃത്തിയാക്കും .

error: Content is protected !!