സാൻജിയോഭവനിൽ വയോജന ദിനാഘോഷം നടത്തി

കാഞ്ഞിരപ്പള്ളി : ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുന്നുംഭാഗം സാൻജിയോ ഭവൻ ഓൾഡ് ഏജ് ഹോമിൽ വയോജന ദിനം ആചരിച്ചു. സഹോദരിമാരും അന്തേവാസികളുമായ മേരിക്കുട്ടിഎം എം, ഏലിക്കുട്ടി എം എം എന്നിവർ എഴുതി ഈണമിട്ട് അവർ തന്നെ പാടിയ പാട്ട് വയോജന ദിനത്തെ വ്യത്യസ്തമാക്കി. വയോജനങ്ങളുടെ അനുഭവസമ്പത്തും അറിവും പുതിയ തലമുറ ഉപയോഗപ്പെടുത്തണമെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് അഭിപ്രായപ്പെട്ടു. വയോജന ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിക്കുശേഷം ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സി ആർ ശ്രീകുമാർ, വൈസ് പ്രസിഡണ്ട് സതി സുരേന്ദ്രൻ അഡ്വക്കേറ്റ് സുമേഷ് ആൻഡ്രൂസ്, അമ്പിളി ശിവദാസ്, കെ എബ്രഹാം, ലീന കൃഷ്ണകുമാർ, ശ്രീലത സന്തോഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചിത്ര എസ്, എന്നിവർ ആശംസകൾ നേർന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിൻ, സാൻജിയോ ഡയറക്ടർ സിസ്റ്റർ ആൻസ് മാത്യു, സിസ്റ്റർ തെരേസ, സിസ്റ്റർ ക്ലയർ, സിസ്റ്റർ മരിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

error: Content is protected !!