പുതിയകാവ് ക്ഷേത്രത്തിൽ നവരാത്രിയാഘോഷവും സപ്താഹവും

പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ നവരാത്രിയാഘോഷവും ഭാഗവതസപ്താഹയജ്ഞവും വ്യാഴാഴ്ച തുടങ്ങുമെന്ന് ഭാഗവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പുതിയില്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. മൂന്നിന് വൈകീട്ട് നാലിന് യജ്ഞവേദിയിൽ ഭദ്രദീപ പ്രതിഷ്ഠ, എൻ.എസ്.എസ്.പൊൻകുന്നം യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ ആമുഖപ്രഭാഷണം നടത്തും. വാഴൂർ തീർഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ അനുഗ്രഹപ്രഭാഷണം നടത്തും. ദേവസ്വംപ്രസിഡന്റ് പി.എസ്.ഗോപിക്കുട്ടൻ നായർ ആചാര്യവരണം നടത്തും. നാലുമുതൽ യജ്ഞദിവസങ്ങളിൽ രാവിലെ ആറിന് പാരായണം, ഒന്നിന് പ്രസാദമൂട്ട്, രണ്ടിന് പാരായണം, പ്രഭാഷണം എന്നിങ്ങനെയാണ് ചടങ്ങുകൾ.

10-നാണ് യജ്ഞ സമാപനം. 12-ന് മഹാനവമിദിനം വൈകീട്ട് 6.30-ന് പുതിയകാവ് ദേവസ്വം നാട്യമണ്ഡലം കഥകളിവിദ്യാലയത്തിന്റെ കഥകളി ലവണാസുരവധം, അഡ്വ.എം.എസ്.മോഹൻ കളിവിളക്ക് തെളിക്കും. മീനടം ഉണ്ണികൃഷ്ണൻ കഥാഖ്യാനം നടത്തും. 13-ന് വിജയദശമിദിനത്തിൽ രാവിലെ ആറിന് പൂജയെടുപ്പ്, വിദ്യാരംഭം. മേൽശാന്തി കല്ലമ്പള്ളി ഇല്ലം വിശാഖ് നാരായണൻ നമ്പൂതിരി കാർമികത്വം വഹിക്കും. 10.30-ന് ദേവീവിലാസം ഹിന്ദുമതപാഠശാലയുടെ 69-ാം വാർഷികാഘോഷം, 11.30-ന് ജഗദംബിക അക്ഷരശ്ലോക കളരിയുടെ അക്ഷരശ്ലോകസദസ് അരങ്ങേറ്റം.

പത്രസമ്മേളനത്തിൽ എൻ.എസ്.എസ്.യൂണിയൻപ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ, സെക്രട്ടറി എം.എസ്.രതീഷ്‌കുമാർ, ദേവസ്വംപ്രസിഡന്റ് പി.എസ്.ഗോപിക്കുട്ടൻ നായർ, സെക്രട്ടറി വി.ആർ.രാധാകൃഷ്ണ കൈമൾ, കെ.ആർ.സുരേഷ്ബാബു, കെ.പി.മുകുന്ദൻ, ബാബു ശിവൻകുട്ടി, ജയകുമാർ ഡി.നായർ, പി.വി.രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!