ജൂനിയർ സാഫ് ഗെയിംസ് വെങ്കല മെഡൽ ജേതാവ് ജുവൽ തോമസിനെ ആദരിച്ചു.

മുണ്ടക്കയം : ചെന്നൈയിൽ നടന്ന ജൂനിയർസാഫ് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 2. 03മീറ്റർ ഉയരത്തിൽ ചാടി വെങ്കല മെഡൽ കരസ്ഥമാക്കിയ മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ വിഎച്ച്എസ്ഇ വിദ്യാർത്ഥി ജുവൽ തോമസിനെയും,ഹൈറേഞ്ച് സ്പോർട്സ് അക്കാഡമി ഡയറക്ടർ സന്തോഷ് ജോർജിനെയും, ജൂവലിന്റെ രക്ഷകർത്തക്കളായ ടി.സി തോമസ്, ഗീതാ തോമസ് എന്നിവരെ പി ടി എ യുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
പിടിഎ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. പൂഞ്ഞാർ എം എൽ എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ സാഫ് ഗെം യിസ് വെങ്കല മെഡൽ ജേതാവിനെ ആദരിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ പ്രദീപ്, മുണ്ടക്കയം, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലോചന സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗം കെ എൻ സോമരാജൻ ,എസ്.എം.സി ചെയർമാൻ രാധാകൃഷ്ണൻ പി ബി , ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ ഡോ: ഡി ജെ സതീഷ്,വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി എസ് എച്ച് എം ഇൻ.ചാർജ് ലേഖ ജി , എം പി റ്റി എ പ്രസിഡൻ്റ് ഡോ: അനഘ എം ജി ,
ഹയർ സെക്കണ്ടറി സീനിയർ അധ്യാപകൻ രാജേഷ് എം.പി, സുനിൽകുമാർ ബി, രതിഷ് വി എസ്, സന്തോഷ് പി ജി , ജയലാൽ കെ വി , സുനിൽ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!