KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അത്യാസന്ന നിലയിൽ ആയിരുന്ന രോഗിയുമായി പാഞ്ഞ ആംബുലൻസ് പി. പി. റോഡിൽ ഇടിച്ച് വട്ടം മറിഞ്ഞു ; രോഗിയെ മറ്റൊരു ആബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടു .

പൊൻകുന്നം : കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുവാനായി
അത്യാസന്ന നിലയിൽ ആയിരുന്ന രോഗിയുമായി പോയ ആംബംലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി വട്ടം മറിഞ്ഞു.
പരിക്കേറ്റ രോഗിയെ മറ്റൊരു ആബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കുവാനായില്ല . രോഗിയുടെ കൂടെയുണ്ടായിരുന്ൻ ആൾക്കും, നഴ്സിനും പരിക്കേറ്റു . പാലമ്പ്ര സ്വദേശി പാറക്കടവിൽ രാജു (64) ആണ് മരണപ്പെട്ടത്.

ഇന്നു പുലർച്ചെ 3.45 ഓടെ പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ അട്ടിക്കൽ പഴയ ആർട്ടി ഓഫീസിനു സമീപം പൊടിമറ്റത്തിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്കാണ് ആംബുലൻസ് ഇടിച്ചു കയറിയത്. വീടിൻ്റെ റോഡിനോട് ചേർന്നുള്ള മുറിയിൽ കിടന്നുറങ്ങുകയായിരുന്ന പെരുമന വീട്ടിൽ രാജേഷിൻ്റെ ഭാര്യയും രണ്ടു മക്കളും ഉറങ്ങുകയായിരുന്നു. വിടിൻ്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുന്ന ശബ്ദം കേട്ടാണ് ഇവർ ഉണർന്നത് ഇവർക്ക് പരിക്കുകളൊന്നുംഇല്ല. സ്പീഡിൽ വന്ന ആംബലൻസ് മഴ പെയ്തു കിടന്ന റോഡിൽ തെന്നി റോഡ് സൈഡിലെ അടയാള ബോർഡു തകർത്താണ് വീട്ടിലേക്ക് ഇടിച്ചു കയറിയത്. വീടു പൂർണമായും തകർന്നു. പൊൻകുന്നം പോലീസ് സ്ഥലത്ത് എത്തി ആവശ്യമായ നടപടി സ്വീകരിച്ചു. ആബുലൻസിൽ ഉണ്ടായിരുന്ന നേഴ്സ് ലിൽറ്റക്കു ചെറിയ പരിക്കുണ്ട്.

error: Content is protected !!