എം ജി സൗത്ത് സോൺ വനിതാ ഷട്ടിൽ പാലാ അൽഫോൻസാ കോളേജ് ജേതാക്കൾ..

കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജിൽ നടന്ന പ്രഥമ എം ജി സർവകലാശാല സൗത്ത് സോൺ വനിതാ ഷട്ടിൽ ബാഡ്മിൻ ടൂർണമെന്റിൽ പാലാ അൽഫോൻസാ കോളേജ് ജേതാക്കളായി. ഈരാറ്റുപേട്ട എം ഈ എസ് കോളേജിനാണ് രണ്ടാം സ്‌ഥാനം ആതിഥേയരായ സെൻറ് ഡൊമിനിക്‌സ് കോളേജ് മൂന്നാം സ്‌ഥാനം നേടി.

സർവകലാശാലിയോട് അഫിലിയേറ്റ് ചെയ്ത കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 15 കോളേജ് ടീമുകൾ ഈ മത്സരത്തിൽ പങ്കെടുത്തു .സിന്തറ്റിക് കോർട്ടുകളിലാണ് മത്സരം നടത്തപ്പെട്ടത്. ഈ മത്സരത്തിൽ ആദ്യ നാലു സ്‌ഥാനം നേടിയ ടീമുകൾ എറണാകുളത്ത്‌ വച്ച് നടക്കുന്ന സർവ്വകലാശാല ഇന്റർ സോൺ മത്സരത്തിന് യോഗ്യത നേടി .അമലഗിരി ബി കെ കോളേജിനാണ് നാലാം സ്‌ഥാനം.

രാവിലെ പ്രിൻസിപ്പൽ ഡോ സീമോൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ബർസാർ ഫാ. ഡോ മനോജ് പാലക്കുടി, കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ, കുമാരി അശ്വിനി ഹരി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!