KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

യുഡിഎഫ് പ്രതിഷേധ ധർണ നടത്തി

മണിമല ∙ ചന്തയിലെ മാലിന്യ നിക്ഷേപ പദ്ധതി മാറ്റി സ്ഥാപിക്കണമെന്നും കരിക്കാട്ടൂരിലെ വഴിയോര വിശ്രമകേന്ദ്രം നിർമാണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു യുഡിഎഫ് പ്രതിഷേധ ധർണ നടത്തി.

പൊന്തൻപുഴ കമ്യൂണിറ്റി ഹാളിന്റെ നിർമാണം പൂർത്തിയാക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. പഞ്ചായത്ത് അധികൃതരുടെ കെടുകാര്യസ്ഥത നാടിന്റെ വികസനത്തെ ബാധിക്കുന്നു എന്ന് യുഡിഎഫ് ആരോപിച്ചു. യുഡിഎഫ് ചെയർമാൻ ജേക്കബ് തോമസ് അധ്യക്ഷത വഹിച്ച പരിപാടി ഡിസിസി സെക്രട്ടറി ഷിൻസ് പീറ്റർ ഉദ്ഘാടനം ചെയ്തു.സാലു പി.മാത്യു, മനോജ് തോമസ്, അബ്ദുൾ അസീസ്,പി.ജി.പ്രകാശ്,പി.ജെ.ജോസഫ് കുഞ്ഞ്,പി.എസ്.ജമീല എന്നിവർ നേതൃത്വം നൽകി .

error: Content is protected !!