സുസ്ഥിര വികാസത്തിനായി ആധുനിക നാനോ സാങ്കേതിക വിദ്യയില്‍ അമല്‍ജ്യോതി കോളേജില്‍ ത്രിദിന അന്തര്‍ദേശീയ സമ്മേളനം
കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ അഡ്വാന്‍സ്ഡ് നാനോ മെറ്റീരിയല്‍സ് ഫോര്‍ സസ്റ്റൈനബിലിറ്റി ഒക്‌ടോബര്‍ 17, 18, 19 തീയതികളില്‍ നടത്തപ്പെടുന്നു. കോളേജിലെ സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് ടെക്‌നോളജി, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ബേസിക് സയന്‍സസ്, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് കെമിക്കല്‍ എഞ്ചിനീയറിംഗ് എന്നിവയും ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റി ഓസ്‌ട്രേലിയ, ഗഡന്‍സ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി പോളണ്ട്, ക്വാമെ നിക്യുമ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി ഘാന എന്നിവരും സംയുക്തമായി ഹൈബ്രിഡ് മോഡില്‍ സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സില്‍ യു.കെ., റഷ്യ, മലേഷ്യ, പോളണ്ട്, ശ്രീലങ്ക, യു.എസ്., ബ്രസീല്‍, സൗത്ത് ആഫ്രിക്ക, സിംഗപ്പൂര്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നടങ്കം നൂറോളം ഗവേഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
നാനോ സാങ്കേതിക വിദ്യ എന്ന വിപ്ലവം എല്ലാ മേഖലകളിലും സുസ്ഥിരവും അതിനൊത്ത ജീവിത അന്തരീക്ഷവും സൃഷ്ടിച്ചിരിക്കുകയാണ്. അതിനാല്‍ ഇക്കാലമത്രയുമുള്ള മുന്നേറ്റങ്ങളെ പരിചയപ്പെടുത്തുകയും ഈ കോണ്‍ഫറന്‍സില്‍ നാനാ ബയോ സയന്‍സസ്, നാനോ ടെക്‌നോളജി ഇന്‍ ഹെല്‍ത്ത് കെയര്‍ ആന്റ് ബയോ മെഡിക്കല്‍ ആപ്ലിക്കേഷന്‍, നാനോ ടെക്‌നോളജി ഫോര്‍ സസ്റ്റൈനബിള്‍ പാക്കേജിംഗ് എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ നിന്നുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കൂടാതെ, നാനോ സാങ്കേതിക വിദ്യയുടെ പുതിയ തലങ്ങളിലെ വികസനവും മനുഷ്യ ജീവിതത്തില്‍ അത് ചെലുത്തുന്ന വിവിധ മാറ്റങ്ങളെക്കുറിച്ചും അതിവിദഗ്ധമായി പല ഗവേഷകരും ചര്‍ച്ച ചെയ്യുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ www.ajce.in/home/icans2024.html എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കണ്‍വീനര്‍ ഡോ. സോണി സി. ജോര്‍ജ്ജിനെ (Mob: 9447870319; e-mail: icans@amaljyothi.ac.in) ബന്ധപ്പെടുക.