KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മോഷണ ശ്രമം പൊളിഞ്ഞു : മോഷ്ടാവ് സിസി ക്യാമറയിൽ കുടുങ്ങി .

എരുമേലി : അർദ്ധ രാത്രിയിൽ മെയിൻ സ്വിച്ച് ഓഫാക്കി വീടിനുള്ളിൽ കടന്ന് മോഷണം നടത്താനുള്ള കള്ളന്റെ ശ്രമം വീട്ടുകാർ ഉണർന്നതോടെ പരാജയപ്പെട്ടു. ഉടനെ തന്നെ ഓടി രക്ഷപെട്ട കള്ളനെ പിടികൂടാനായില്ല.

എരുമേലി ശ്രീപാദം ശ്രീകുമാറിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ ആണ് സംഭവം. വൈദ്യുതി ബന്ധം ഓഫാക്കാൻ നടത്തിയ ശ്രമം അറിഞ്ഞ് വീട്ടുകാർ ഉണർന്ന് പുറത്തു വന്നതോടെ കള്ളൻ രക്ഷപെടുകയായിരുന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലും പരിസരത്തുമുള്ള സിസി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് ദൃശ്യങ്ങളിൽ നിന്ന് കള്ളനെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചു.

error: Content is protected !!