KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്പെഷൽ സ്കൂൾ കലോത്സവം : കാളകെട്ടി അസീസി സ്കൂളിന് മികച്ച വിജയം

കാഞ്ഞിരപ്പള്ളി ∙ കണ്ണൂരിൽ നടന്ന സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ കാളകെട്ടി അസീസി സ്കൂൾ ഫോർ ബ്ലൈൻഡിലെ കുട്ടികൾ മികച്ച വിജയം നേടി. കാഴ്ച പരിമിതിയുള്ള കുട്ടികൾക്കായുള്ള 10 ഇനങ്ങളിൽ പങ്കെടുത്ത് 10 ഇനങ്ങളിലും കുട്ടികൾ എ ഗ്രേഡ് നേടി.

ആരോൺ ബെന്നി (മോണോ ആക്ട്, കഥാപ്രസംഗം), കെ.ജെ. ജ്യോത്സ്ന (കഥാരചന), ആർവിൻ ജിൽജോ (ശാസ്ത്രീയ സംഗീതം), ഡേവിഡ് ബൈജു (കഥാകഥനം) എന്നിവരും ഉപകരണ സംഗീതം, ലളിതഗാനം, കഥ, ദേശഭക്തിഗാനം, സമൂഹംഗാനം എന്നീ ഇനങ്ങളിലായി ശിവന്യ, സഹോദരങ്ങളായ അരവിന്ദ്, അഭിരാമി, വൈ.എൽദോസ്, ഐദാ ഫാത്തിമ, നിവേദിത എന്നിവരും എ ഗ്രേഡുകൾ നേടി.

error: Content is protected !!