രാജി വച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് ; ഇല്ലന്ന് പഞ്ചായത്ത് സെക്രട്ടറി; എങ്കിൽ വീണ്ടും രാജി വയ്ക്കാമെന്ന് പ്രസിഡന്റ്.

എരുമേലി : കഴിഞ്ഞ ദിവസം എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി രാജിവച്ചത് ചട്ടങ്ങൾ പാലിക്കാതെയാണെന്നും അതിനാൽ നിയമസാധുതയില്ലെന്നും പഞ്ചായത്ത് സെക്രട്ടറി. പഞ്ചായത്തീ രാജ് ചട്ടം 155 (1) പ്രകാരം പഞ്ചായത്ത് സെക്രട്ടറിയുടെ മുൻപാകെ പ്രസിഡന്റ് രാജിവച്ചാൽ മാത്രമേ നിയമാനുസൃതമാകുവെന്നും സെക്രട്ടറി പറഞ്ഞു. കോൺഗ്രസ് പാർട്ടിയിലെ ആഭ്യന്തരധാരണ പ്രകാരമാണ് പ്രസിഡന്റ് ജിജിമോൾ സജി രാജിവച്ചത്. വ്യാഴാഴ്ച ഉച്ചയോടെ സ്വന്തം ലെറ്റർ പാഡിൽ രാജി എഴുതി ഫ്രണ്ട് ഓഫിസിൽ ഏൽപ്പിച്ചശേഷം ജിജിമോൾ പോകുകയായിരുന്നു. പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നേരിട്ട് കൈമാറിയിരുന്നില്ല .

തന്റെ രാജിയെ ചൊല്ലി വിവാദം വേണ്ടന്ന് എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം രാജി നൽകിയ കോൺഗ്രസ്‌ അംഗം ജിജിമോൾ സജി പറഞ്ഞു . ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാർട്ടി നിർദേശ പ്രകാരം താൻ രാജി നൽകാൻ തയ്യാറായതാണെന്നും എന്നാൽ സെക്രട്ടറി ഓഫീസിൽ ഇല്ലാഞ്ഞതിനാൽ വൈകുന്നേരം വരെ കാത്തിരുന്ന താൻ മടങ്ങി പോയെന്നും തുടർന്നാണ് കഴിഞ്ഞ ദിവസം സെക്രട്ടറി ഇല്ലാഞ്ഞതിനാൽ ഫ്രണ്ട് ഓഫീസിൽ രാജിക്കത്ത് നൽകേണ്ടി വന്നതെന്നും ജിജിമോൾ പറഞ്ഞു. ഈ രാജിക്കത്തിന് നിയമ സാധുത ഇല്ലങ്കിൽ സെക്രട്ടറി എത്തുമ്പോൾ നേരിട്ട് കണ്ട് വീണ്ടും രാജിക്കത്ത് നൽകാൻ തയ്യാറാണെന്നും ജിജിമോൾ പറഞ്ഞു.

കോൺഗ്രസ് പാർട്ടിയിലെ ആഭ്യന്തരധാരണ പ്രകാരമാണ് പ്രസിഡന്റ് ജിജിമോൾ സജി രാജിവച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ സ്വന്തം ലെറ്റർ പാഡിൽ രാജി എഴുതി ഫ്രണ്ട് ഓഫിസിൽ ഏൽപ്പിച്ചശേഷം ജിജിമോൾ പോകുകയായിരുന്നു. ഇതിനുശേഷം ഫോൺ ഓഫ് ചെയ്ത ശേഷം ദൂരയാത്ര പോയി. എന്നാൽ, ഈ സമയം വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ഫീൽഡിൽ ആയിരുന്ന സെക്രട്ടറി പി.പി.മണിയപ്പൻ ഓഫിസിൽ എത്തിയപ്പോഴാണ് പ്രസിഡന്റ് രാജിവച്ച വിവരം അറിയുന്നത്.

പഞ്ചായത്തീ രാജ് ചട്ടം 155 (1) പ്രകാരം പഞ്ചായത്ത് സെക്രട്ടറിയുടെ മുൻപാകെ പ്രസിഡന്റ് രാജിവച്ചാൽ മാത്രമേ നിയമാനുസൃതമാകുവെന്നും സെക്രട്ടറി പറഞ്ഞു. പ്രത്യേക അപേക്ഷാ ഫോമിലാണ് രാജി സമർപ്പിക്കേണ്ടത്. നിയമാനുസൃതമായി സമർപ്പിച്ച രാജിയും ഒപ്പം മറ്റു ചില രേഖകളും ചേർത്തുവേണം തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറാനെന്നും സെക്രട്ടറി പറഞ്ഞു. അല്ലാത്തപക്ഷം ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ രാജിക്കത്ത് റജിസ്റ്റേഡ് പോസ്റ്റിൽ സെക്രട്ടറിക്ക് അയച്ചു കൊടുക്കണം. രാജി വയ്ക്കുകയാണെങ്കിൽ അറിയിക്കണമെന്നും താൻ വന്നു കൊളളാം എന്നും പ്രസിഡന്റിനെ അറിയിച്ചിരുന്നതായും സെക്രട്ടറി പറയുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആണു പ്രസിഡന്റ് രാജി വയ്ക്കുകയാണെന്നു കോൺഗ്രസ് നേതാവ് വിളിച്ചറിയിച്ചത്. ഇതുപ്രകാരം അപ്പോൾ തന്നെ എത്തിയെങ്കിലും ഈ സമയത്തിനുളളിൽ പ്രസിഡന്റ് കത്ത് ഫ്രണ്ട് ഓഫിസിൽ സമർപ്പിച്ചിട്ട് പോയിരുന്നു. രാജി നിയമപ്രകാരമല്ലെന്നു പ്രസിഡന്റിനെ അറിയിക്കുന്നതിനു ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ലെന്നും സെക്രട്ടറി പറഞ്ഞു. കത്ത് സമർപ്പിച്ചതിൽ അപാകതയുണ്ടെങ്കിൽ തിങ്കളാഴ്ച ചട്ടങ്ങൾ പാലിച്ച് രാജിവയ്ക്കുമെന്ന് കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര അറിയിച്ചു.

വേളാങ്കണ്ണിയിലേക്ക് യാത്ര പോകാൻ നേരത്തെ ബുക്ക്‌ ചെയ്തത് പ്രകാരം ആണ് താൻ രാജി വച്ചതിന് ശേഷം നേരെ തീർത്ഥാടന യാത്ര പോയത്. പോകുന്നതിന് മുമ്പ് രാവിലെ മുതൽ ഉച്ച വരെ പഞ്ചായത്ത്‌ ഓഫീസിൽ സെക്രട്ടറിയെ കണ്ട് രാജിക്കത്ത് നൽകാൻ കാത്തിരുന്നു. എന്നാൽ സെക്രട്ടറി വന്നില്ല. തുടർന്നാണ് ഫ്രണ്ട് ഓഫീസിൽ രാജിക്കത്ത് നൽകിയ ശേഷം തീർത്ഥാടന യാത്രയ്ക്ക് പോയത്. മടങ്ങി എത്തിയ ശേഷം തിങ്കളാഴ്ച സെക്രട്ടറിയെ കണ്ട് വീണ്ടും രാജിക്കത്ത് നൽകാൻ ഒരുക്കമാണെന്നും തന്റെ രാജിയുടെ പേരിൽ വിവാദം വേണ്ടന്നും ജിജിമോൾ സജി പറഞ്ഞു

കോൺഗ്രസ്‌ ഭരണം നടത്തുന്ന എരുമേലി പഞ്ചായത്തിൽ പാർട്ടിയിലെ മുൻ ധാരണ പ്രകാരം ആറ് മാസത്തേക്ക് പ്രസിഡന്റ് ആയ ജിജിമോൾ ആറ് മാസം കഴിഞ്ഞും സ്ഥാനത്ത് തുടർന്നിരുന്നു. കഴിഞ്ഞ ദിവസം ആണ് രാജി വെച്ചത്. എന്നാൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ രാജിക്കത്ത് ഒപ്പിട്ട് നൽകാഞ്ഞതിനാൽ നിയമ സാധുത ലഭിക്കുകയില്ലന്ന് വ്യക്തമായതോടെ തിങ്കളാഴ്ച സെക്രട്ടറിയ്ക്ക് നേരിട്ട് രാജിക്കത്ത് നൽകാനാണ് തീരുമാനം.

error: Content is protected !!