KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കെഎസ്ആർടിസി ബസുകളും സ്റ്റാൻഡും വൃത്തിയാക്കി വിദ്യാർത്ഥികൾ.

എരുമേലി : ഇലക്ട്രൽ ലിറ്ററസിയുടെ ഭാഗമായി ശുചിത്വ മിഷന്റെയും കോട്ടയം നഗരസഭയുടെയും നേതൃത്വത്തിൽ എൻഎസ്എസ് യുണിറ്റുകളുടെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ കെഎസ്ആർടിസി .സ്റ്റാൻഡുകളും ബസുകളും ശുചിയാക്കുന്നതിൻറ ഭാഗമായി എരുമേലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എംഇഎസ് കോളേജ് നാഷണൽ സർവീസ് വോളൻറിയർമാർ ശുചികരണം നടത്തി. തുടർന്ന് വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കുന്നതിനുളള ക്യാമ്പയിനും നടത്തി. പ്രോഗ്രാം ഓഫീസർ സെബാസ്റ്റ്യൻ പി സേവൃർ. ഇലക്ട്രൽ ലിറ്ററസി കോർഡിനേറ്റർ പ്രീതി ശങ്കർ, കെഎസ്ആർടിസി ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!