KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കേരളാ കോൺഗ്രസിന്റെ 60–ാം ജന്മദിനം പതാകദിനമായി ആഘോഷിച്ച് കേരള കോൺഗ്രസ് (എം)

കേരളാ കോൺഗ്രസിന്റെ 60–ാം ജന്മദിനാഘോഷം വിവിധ പരിപാടികളോടെ കേരള കോൺഗ്രസ് (എം) സംസ്ഥാന വ്യാപകമായി സമചിതമായി ആഘോഷിച്ചു
പാർട്ടിയുടെ എല്ലാ മണ്ഡലങ്ങളിലും പാർട്ടി പതാക ഉയർത്തി പതാകദിനമായാണ് കേരള കോൺഗ്രസ് (എം) ജന്മദിനം ആഘോഷിച്ചത്.
കോട്ടയത്തെ പാർട്ടി ആസ്ഥാനത്ത് പാർട്ടി എംഎൽഎമാർക്കും നേതാക്കൾക്കും ഒപ്പം ചെയർമാൻ ജോസ് കെ മാണി കെഎം മാണിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് പാർട്ടിയുടെ അഭിമാന പതാക ഉയർത്തി.

ജന്മദിന കേക്ക് മുറിച്ചതിനു ശേഷം നടന്ന ജന്മദിന സമ്മേളനം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു. അടുത്ത ദിവസം മുതൽ 20 വരെയുള്ള ദിവസങ്ങളിൽ പ്രാദേശിക തലങ്ങളിൽ കേരള കോൺഗ്രസ് സ്ഥാപക അംഗങ്ങളെയും മുതിർന്ന നേതാക്കളെയും നേരിൽകണ്ട് പൊതുയോഗങ്ങൾ സംഘടിപ്പിച്ച് ആദരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.

error: Content is protected !!