പമ്പാ നദിയിൽ വീണ് യുവാവ് മുങ്ങി മരിച്ചു.

മുക്കൂട്ടുതറ : പമ്പാ നദിയിൽ വീണ് യുവാവ് മുങ്ങി മരിച്ചു. ഇടകടത്തി അറയാഞ്ഞിലിമണ്ണ് കരിക്കക്കുന്നേൽ ജോയി, ലാലി ദമ്പതികളുടെ മകൻ മനു ജോസഫ് (32) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം പമ്പാ നദിയിൽ മനുവിന്റെ വീടിനടുത്തുള്ള ഭാഗത്തു വെച്ചാണ് അപകടം നടന്നത് . സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30 ന് അറയാഞ്ഞിലിമണ്ണ് സെന്റ് ജോസഫ്സ് പള്ളി സിമിത്തേരിയിൽ.

error: Content is protected !!